Monday, April 29, 2024
spot_img

പാർലമെന്റ് വർഷകാല സമ്മേളനം ആരംഭിച്ചു; ‘ആസാദി കാ അമൃത് മഹോത്സവ്’ കാലഘട്ടമാണിത്’, നിയമനിർമ്മാതാക്കൾ തുറന്ന മനസ്സോടെ ചർച്ചകൾ നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

വർഷകാല സമ്മേളനത്തിൽ നിയമനിർമ്മാതാക്കൾ തുറന്ന മനസ്സോടെ ചർച്ചകൾ നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവിധ വിഷയത്തിൽ ആഴത്തിലുള്ളതും ആരോഗ്യപരവുമായ സംവാദം നടത്തണമെന്നും നരേന്ദ്ര മോദി ആവശ്യപ്പെട്ടു.

അതേസമയം പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിച്ചു. പ്രധാനമന്ത്രി ഉൾപ്പെടെയുള്ള എല്ലാ എംപിമാരും വർഷകാല സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയിട്ടുണ്ട്. ഈ സമ്മേളനം പൂർണ്ണമായി ഉപയോഗിക്കണമെന്ന് പാർലമെന്റംഗങ്ങളോട് അഭ്യർത്ഥിക്കുന്നു. ‘ആസാദി കാ അമൃത് മഹോത്സവ്’ കാലഘട്ടമാണിത്. രാഷ്ട്രപതി, ഉപരാഷ്ട്രപതി സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കുന്നതിനാൽ മൺസൂൺ സെഷനും പ്രാധാന്യമുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 100 വർഷം ആഘോഷിക്കുമ്പോൾ, പുരോഗതിയുടെ പുതിയ ഉയരങ്ങൾ തീരുമാനിക്കാനുള്ള പ്രമേയം ഉണ്ടാക്കേണ്ട സമയമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related Articles

Latest Articles