Thursday, September 24, 2026

ആരോ​ഗ്യനില മോശം: നടൻ സത്യരാജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ചെന്നൈ: കോവിഡ് ബാധിതനായ തെന്നിന്ത്യൻ നടൻ സത്യരാജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദിവസങ്ങൾക്ക് മുൻപ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടർന്ന് വീട്ടിൽ നിരീക്ഷണത്തിലായിരുന്നു താരം.

എന്നാൽ കഴിഞ്ഞ ദിവസം രാത്രിയിൽ ആരോ​ഗ്യനില മോശമായതോടെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. താരത്തിന്റെ നിലവിലെ ആരോ​ഗ്യനിലയെക്കുറിച്ചുള്ള വിവരം പുറത്തുവന്നിട്ടില്ല. കോവിഡ് ലക്ഷണങ്ങൾ മൂർച്ഛിച്ചതിനെതുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

അതേസമയം കോവിഡ് ബാധിതനായ വിവരം പുറത്തുവന്നതോടെ നിരവധി ആരാധകരാണ് പ്രിയതാരത്തിന് രോോ​ഗമുക്തി നേർന്നുകൊണ്ട് രം​ഗത്തെത്തുന്നത്. സിനിമ മേഖലയിലെ നിരവധി പ്രമുഖരാണ് കോവിഡ് ബാധിതരാകുന്നത്. സംവിധായകൻ പ്രിയദർശൻ ഇന്നലെയാണ് കോവിഡ് പോസിറ്റീവായത്. ഇപ്പോൾ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം. കോവിഡ് ബാധിച്ചതിനെ തുടർന്നുണ്ടായ ബുദ്ധിമുട്ടിനെക്കുറിച്ച് തൃഷയും വ്യക്തമാക്കിയിരുന്നു. മഹേഷ് ബാബു, സ്വര ഭാസ്കർ തുടങ്ങിയ നിരവധി താരങ്ങൾക്കാണ് ഇതിനോടകം കോവിഡ് സ്ഥിരീകരിച്ചത്.

Related Articles

Latest Articles