Tuesday, January 13, 2026

ചലച്ചിത്ര താരം സുനിൽ സുഖദയുടെ കാറിന് നേരെ ആക്രമണം; ആക്രമിച്ചത് രണ്ട് ബൈക്കുകളിലെത്തിയ നാലംഗ സംഘം

തൃശൂർ: പ്രശസ്ത ചലച്ചിത്ര താരം സുനിൽ സുഖദയുടെ കാറിന് നേരെ ആക്രമണം. രണ്ടു ബൈക്കുകളിൽ വന്ന നാലു പേരാണ് ഇദ്ദേഹത്തെ ആക്രമിച്ചത്. തൃശൂർ കുഴിക്കാട്ടുശേരിയിൽ വച്ചാണ് നടന്‍റെ കാറിന് നേരെ ആക്രമണംഉണ്ടായത്.

സുനിൽ സുഖദ, ബിന്ദു തങ്കം കല്യാണി എന്നിവരുൾപ്പെടെയുള്ള നാടക സംഘത്തിനുനേരെയാണ് ആക്രമണമുണ്ടായത്. ഇവർക്കെല്ലാവർക്കും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. അക്രമികൾ തന്നെയും കൂടെ ഉണ്ടായിരുന്നവരെയും മർദ്ദിച്ചതായി നടൻ സുനിൽ സുഖദ പറഞ്ഞു.

Related Articles

Latest Articles