Thursday, May 16, 2024
spot_img

പുതിയ ചിത്രത്തിനൊരുങ്ങി സൂപ്പർസ്റ്റാർ സുരേഷ് ഗോപി; താരത്തിന്റെ 255-ാമത്തെ ചിത്രം

സുരേഷ് ഗോപിയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു. സുരേഷ് ഗോപിയുടെ 255-ാമത്തെ ചിത്രമാണിത്. എസ് ജി 255 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രവീണ്‍ നാരായണനാണ്. കോസ്മോസ് എന്‍റര്‍ടെയ്ന്‍മെന്‍റ്സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രം ‘മേ ഹൂം മൂസ’ ആയിരുന്നു. ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വിഷ്ണു നാരായണനാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. സുരേഷ് ഗോപിയുടെ മൂസ എന്ന കഥാപാത്രം സൈനിക പശ്ചാത്തലത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്.

ദില്ലി, ജയ്പൂര്‍, പൂഞ്ച്, വാഗാ അതിര്‍ത്തി എന്നിവിടങ്ങളിലാണ് ഉത്തരേന്ത്യന്‍ രംഗങ്ങള്‍ ചിത്രീകരിച്ചത്. സാമൂഹിക പ്രശ്നങ്ങള്‍ക്കൊപ്പം, ശക്തമായ കുടുംബ പശ്ചാത്തലവും ബന്ധങ്ങളുടെ കെട്ടുറപ്പുമൊക്കെ സിനിമ കൈകാര്യം ചെയ്യുന്നു. സൈജു കുറുപ്പ്, ഹരീഷ് കണാരന്‍, ജോണി ആന്‍റണി, മേജര്‍ രവി, പൂനം ബജ്വ, അശ്വിനി റെഡ്ഡി, മിഥുന്‍ രമേശ്, ശശാങ്കന്‍ മയ്യനാട്, ശരണ്‍, ശ്രിന്ദ തുടങ്ങിയവരും അഭിനയിക്കുന്നു. രൂപേഷ് റെയ്ന്‍, റഫീഖ് അഹമ്മദ്, ഹരിനാരായണന്‍, സജാദ് എന്നിവരുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ശ്രീനാഥ് ശിവശങ്കരനാണ്.

Related Articles

Latest Articles