Sunday, September 27, 2026

ഹെല്‍മറ്റില്ലാതെ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് ഓടിച്ച് നടന്‍ വരുണ്‍ ധവാൻ: പൊലീസ് പൂട്ടിലാക്കിയത് ഇങ്ങനെ…

ആരാധകരുടെ ശ്രദ്ധയാകർഷിച്ച് മാസ് ലുക്കിൽ ഹെൽമറ്റില്ലാതെ ബൈക്ക് ഓടിച്ച യുവതാരത്തെ കുടുക്കി പൊലീസ്. കാണ്‍പൂരിലെ തെരുവിലൂടെ ഹെല്‍മറ്റില്ലാതെ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് ഓടിച്ചതിന് നടന്‍ വരുണ്‍ ധവാന് കാണ്‍പൂര്‍ പോലീസ് ചലാന്‍ അയച്ചതായി കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഉത്തര്‍പ്രദേശിലെ റോഡുകളില്‍ വരുണ്‍ ധവാന്‍ മോട്ടോര്‍സൈക്കിള്‍ ഓടിക്കുന്ന വീഡിയോ സോഷ്യൽമീഡിയയിൽ നിമിഷനേരങ്ങൾക്കുള്ളിലാണ് വൈറലായത്. പുതിയ ഒരു സിനിമയുടെ ചിത്രീകരണത്തിനായി ഇവിടെ എത്തിയതായിരുന്നു താരം.

വരുണ്‍ ഓടിച്ചിരുന്ന മോട്ടോര്‍സൈക്കിളിന്റെ രജിസ്ട്രേഷന്‍ പ്ലേറ്റും തകരാറിലായതിനാല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. നിലവില്‍ വാഹനത്തിന്‍റെ രജിസ്‌ട്രേഷന്‍ നമ്പർപ്ലേറ്റ് പരിശോധിച്ച്‌ വരികയാണെന്നും തകരാര്‍ കണ്ടെത്തിയാല്‍ മറ്റൊരു ചലാന്‍ കൂടി നല്‍കുമെന്നും പോലീസ് അറിയിച്ചതായും കാര്‍ ടോഖ് റിപ്പോര്‍ട്ടുണ്ട്.

Related Articles

Latest Articles