Saturday, May 18, 2024
spot_img

ചിയാൻ വിക്രത്തിന് കോവിഡ് സ്ഥിരീകരിച്ചു; ഹോം ഐസൊലേഷനില്‍ നടൻ

ചെന്നൈ: തെന്നിന്ത്യൻ സൂപ്പർ താരം വിക്രത്തിന് കോവിഡ് സ്ഥിരീകരിച്ചു. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം അദ്ദേഹം ഹോം ഐസൊലേഷനിലാണ് കഴിയുന്നത്. 2019 ജൂലൈയില്‍ റിലീസ് ചെയ്യപ്പെട്ട ‘കദരം കൊണ്ടാന്‍’ ആണ് വിക്രത്തിന്റേതായി അവസാനം പ്രദര്‍ശനത്തിനെത്തിയ ചിത്രം. നാല് ചിത്രങ്ങളാണ് വിക്രത്തിന്റേതായി പുറത്തുവരാനിരിക്കുന്നത്.

അതേസമയം നേരത്തെ നടന്‍ കമല്‍ഹാസന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ദിവസങ്ങള്‍ക്കു മുന്‍പ് അദ്ദേഹം കോവിഡ് മുക്തനാവുകയും സിനിമാ തിരക്കുകളിലേക്ക് തിരികെ പ്രവേശിക്കുകയും ചെയ്തിരുന്നു.

ആര്‍ അജയ് ജ്ഞാനമുത്തുവിന്റെ സൈക്കോളജിക്കല്‍ ആക്ഷന്‍ ത്രില്ലര്‍ ചിത്രം കോബ്ര, ഗൗതം വസുദേവ് മേനോന്റെ സ്‌പൈ ത്രില്ലര്‍ ധ്രുവ നച്ചത്തിരം, കാര്‍ത്തിക് സുബ്ബരാജിന്റെ ആക്ഷന്‍ ത്രില്ലര്‍ മഹാന്‍, മണി രത്‌നത്തിന്റെ എപിക് ഹിസ്റ്റോറിക്കല്‍ ഫിക്ഷന്‍ പൊന്നിയിന്‍ സെല്‍വന്‍ 1 എന്നിങ്ങനെയാണ് വിക്രത്തിന്റെ ലൈനപ്പ്. ഇതില്‍ മിക്കവയും വലിയ പ്രേക്ഷകശ്രദ്ധ നേടിയിട്ടുള്ള പ്രോജക്റ്റുകളാണ്.

Related Articles

Latest Articles