Tuesday, December 30, 2025

മാധ്യമ പ്രവർത്തകയെ അപമാനിച്ച സംഭവം: നടൻ വിനായകൻ ഫേസ്ബുക് പോസ്റ്റിലൂടെ ക്ഷമ ചോദിച്ചു

കൊച്ചി: ‘ഒരുത്തി’ സിനിമയുടെ പ്രചാരണാര്‍ത്ഥം നടന്ന വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തക​യെ അപമാനിച്ചു സംസാരിച്ച സംഭവത്തിൽ തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ ക്ഷമ ചോദിച്ച്‌ നടന്‍ വിനായകന്‍.

വിനായകന്റെ ഫേസ്ബുക് കുറുപ്പിന്റെ പൂർണരൂപമിങ്ങനെ, “നമസ്കാരം, ഒരുത്തി സിനിമയുടെ പ്രചരണാർത്ഥം നടന്ന പത്രസമ്മേളനത്തിനിടെ, ചില സംസാരത്തിൽ ഞാൻ ഉദ്ദേശിക്കാത്ത മാനത്തിൽ മാധ്യമ പ്രവർത്തകയായ ഒരു സഹോദരിക്ക് എന്റെ ഭാഷാപ്രയോഗത്തിന്മേൽ [ഒട്ടും വ്യക്തിപരമായിരുന്നില്ല]
വിഷമം നേരിട്ടതിൽ ഞാൻ ക്ഷമ ചോദിക്കുന്നു”.

പത്രസമ്മേളനത്തിനിടയിൽ ന​ട​ന്‍ വി​നാ​യ​ക​ന്‍റെ പ്ര​തി​ക​ര​ണം വ​ന്‍ വി​വാ​ദ​ങ്ങൾക്കും പ്ര​തി​ഷേ​ധ​ങ്ങ​ൾക്കും വ​ഴി​തെ​ളി​ച്ചിരിന്നു. സംഭവത്തിനെതിരെ സിനിമ-സാംസകാരിക മേഖലയിൽ നിന്നും സമൂഹത്തിന്റെ മറ്റു മേഖലകളിൽ നിന്നും പ്രതികരണങ്ങൾ ഉയർന്നിരുന്നു. വി.​കെ. പ്ര​കാ​ശ് സം​വി​ധാ​നം ചെ​യ്ത, ന​വ്യ നാ​യ​രും വി​നാ​യ​ക​നും മു​ഖ്യ​വേ​ഷ​ത്തിൽ അഭിനയിച്ച ഒ​രു​ത്തീ എ​ന്ന സി​നി​മ​യു​ടെ പ്ര​മോ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ലാ​ണ് വിനായകൻ സ്ത്രീ​വി​രു​ദ്ധ പ്ര​സ്താ​വ​ന​ക​ള്‍ നടത്തിയത്.

Related Articles

Latest Articles