Saturday, May 4, 2024
spot_img

രാമനാട്ടുകരയിൽ വീണ്ടും ട്വിസ്റ്റ്; സ്വർണക്കടത്തിൽ മൂന്നാമതൊരു സംഘം കൂടിയെന്ന് കസ്റ്റംസ്; ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകൾ ഇങ്ങനെ

കൊച്ചി: രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസിൽ വീണ്ടും വഴിത്തിരിവ്. സ്വര്‍ണക്കടത്തില്‍ കണ്ണൂര്‍ സ്വദേശി യൂസഫിന്റെ നേതൃത്വത്തില്‍ മൂന്നാമതൊരു സംഘവും കൂടിയുണ്ടെന്ന് കസ്റ്റംസ് കണ്ടെത്തി. യൂസഫിനെ കസ്റ്റംസ് നാളെ ചോദ്യം ചെയ്യും എന്നാണ് ലഭിക്കുന്ന വിവരം. ഇയാള്‍ ഒളിവിലാണ് എന്നാണ് സൂചന.

അർജുന്റെയും, സൂഫിയാന്റെ കൊടുവള്ളി സംഘത്തിനും പുറമെ യൂസഫും സ്വർണം തട്ടാൻ മൂന്നാമതൊരു സംഘം കൂടിയെത്തി എന്നാണ് കസ്റ്റംസിന്‍റെ കണ്ടെത്തല്‍. ഷഫീഖ് യൂസഫിനെതിരെ മൊഴി നല്‍കിയ സാഹചര്യത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാകാൻ കസ്റ്റംസ് നോട്ടീസ് നല്‍കി. നാളെ രാവിലെ 11 മണിക്ക് കസ്റ്റംസ് ഓഫിസിലെത്താനാണ് നിർദേശം.

അതേസമയം കരിപ്പൂർ സ്വർണക്കടത്ത് കേസിലെ പ്രതി അർജുൻ ആയങ്കിയുടെ ഭാര്യ അമല കസ്റ്റംസിന് മുന്നിൽ ഹാജരായി. അമല അഭിഭാഷകനൊപ്പമാണ് ഹാജരായത്. കഴിഞ്ഞ ദിവസം അര്‍ജുന്‍ ആയങ്കിയുടെ വീട്ടില്‍ നടന്ന റെയ്‌ഡില്‍ ഡിജിറ്റല്‍ തെളിവുകളടക്കം കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. ഇവ വിദഗ്ധ പരിശോധനയ്‌ക്ക് അയച്ചിരിക്കുകയാണ്. നാളെയാണ് അർജുൻ ആയങ്കിയുടെ കസ്റ്റഡി കാലാവധി അവസാനിക്കുക.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles