Wednesday, May 22, 2024
spot_img

നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണം സർക്കാർ അട്ടിമറിച്ചെന്ന നടിയുടെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം സർക്കാർ അട്ടിമറിച്ചെന്ന നടിയുടെ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ജസ്റ്റിസ് സിയാദ് റഹ്മാന്‍റെ ബെഞ്ചാകും ഇന്ന് കേസ് കേൾക്കുക. ഈ മാസം 30 ന് അധിക കുറ്റപത്രം സമർപ്പിക്കാനിരിക്കെ കേസ് അട്ടിമറിച്ച ദിലീപിന്‍റെ അഭിഭാഷകരെ ഒഴിവാക്കിയെന്നും വിചാരണക്കോടതിയുടെ നടപടികളിൽ പരിശോധന വേണമെന്നുമാണ് അതിജീവിത ഹർജിയിൽ പറയുന്നത്.

അതേസമയം, സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാരിന് കർക്കശ നിലപാടെന്ന് മുഖ്യമന്ത്രി.
സ്ത്രീ സുരക്ഷയ്ക്കായി സർക്കാർ പല നടപടികൾ എടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Related Articles

Latest Articles