Saturday, May 4, 2024
spot_img

സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ 145ാം ജൻമവാർഷികം ഇന്ന്; പ്രസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അനുസ്മരണ യോഗവും പുഷ്പാർച്ചനയും നടത്തും

തിരുവനന്തപുരം: ഇന്ന് സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ളയുടെ 145ാം ജൻമവാർഷികം. ജന്മവാർഷിക ദിനമായ ഇന്ന് പ്രസ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടക്കും. രാവിലെ 8.30 ന് തിരുവനന്തപുരം പാളയത്തെ സ്വദേശാഭിമാനി പ്രതിമയ്ക്കു മുന്നിൽ വച്ചാണ് ചടങ്ങുകൾ നടത്തുക.

പരിപാടിയിൽ മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ. അനിൽ, CPM സംസ്ഥാന കമ്മിറ്റി അംഗം എം. വിജയകുമാർ, ഡിസിസി പ്രസിഡൻ്റ് പാലോട് രവി, സിപിഐ മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ, ബിജെപി ജില്ലാ പ്രസിഡൻ്റ് വി.വി. രാജേഷ് എന്നിവർ പങ്കെടുക്കും.

കൂടാതെ മുതിർന്ന മാധ്യമപ്രവർത്തകരായ മലയിൻകീഴ് ഗോപാലകൃഷ്ണൻ, എസ്.ആർ. ശക്തിധരൻ എന്നിവരും ചടങ്ങിൽ പങ്കെടുക്കും. പ്രസിഡൻ്റ് എം. രാധാകൃഷ്ണൻ, സെക്രട്ടറി എച്ച്. ഹണി എന്നിവരാണ് ചടങ്ങ് സംഘടിപ്പിച്ചത്.

Related Articles

Latest Articles