Sunday, May 19, 2024
spot_img

വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ ലൈംഗിക ചൂഷണം നേരിടുന്നെന്ന പരാമര്‍ശം; ഡിഐജിയുടെ പേര് പറയണം: ശ്രീലേഖയ്ക്കെതിരെ പൊലീസ് അസോസിയേഷൻ രംഗത്ത്

തിരുവനന്തപുരം: പൊലീസ് സേനയില്‍ സ്ത്രീ ഓഫീസര്‍മാര്‍ ചൂഷണത്തിന് ഇരയാകുന്നുണ്ടെന്ന മുൻ ഡി.ജി.പി (DGP) ആർ ശ്രീലേഖയുടെ വെളിപ്പെടുത്തലുകൾക്ക് എതിരെ പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ രംഗത്തെത്തി. സേനയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ മനോവീര്യം കെടുത്താനും, കുടുംബത്തിൽ അസ്വസ്ഥത വളർത്താനും മുന്‍ ഡിജിപി ശ്രമിക്കുകയാണെന്ന് സംഘടനാ ജനറല്‍ സെക്രട്ടറി സി.ആര്‍ ബിജു ഫേസ്‌ബുക്കിൽ കുറിച്ചു.

ഒരു ഡിഐജി വനിതാ എസ് ഐയെ ദുരുപയോഗം ചെയ്തത് നേരിട്ടറിയാം എന്ന ശ്രീലേഖ അഭിമുഖത്തില്‍ പറയുന്നുണ്ട്. ഇത്തരത്തിലൊരു കാര്യം നേരിട്ടു കണ്ടിട്ടും ഒരു ഡിഐജി എന്ന നിലയില്‍ എന്തു കൊണ്ട് നടപടികള്‍ സ്വീകരിച്ചില്ലെന്ന് സി ആര്‍ ബിജു തന്റെ കുറിപ്പില്‍ ചോദിക്കുന്നു.

വനിത ഉദ്യോഗസ്ഥരെയും അപമാനിക്കുന്നതാണ് പ്രസ്താവന. അസോസിയേഷനുകൾക്കെതിരായ വിമർശനവും അടിസ്ഥാന രഹിതമാണ്. സ്ത്രീകൾ ചൂഷണം നേരിടുന്ന തൊഴിലിടമല്ല പൊലീസെന്നും സി. ആർ. ബിജു അവകാശപ്പെട്ടു.

Related Articles

Latest Articles