Thursday, April 25, 2024
spot_img

ലോകായുക്ത ഭേദഗതി: സിപിഐ മന്ത്രിമാരെ അതൃപ്തി അറിയിച്ച്‌ കാനം രാജേന്ദ്രന്‍; മുന്നണിയിൽ അതൃപ്തി ശക്തം

തിരുവനന്തപുരം: ലോകായുക്ത നിയമത്തിലെ ഭേദഗതി സംബന്ധിച്ച് മന്ത്രിസഭയില്‍ നടന്ന കാര്യങ്ങള്‍ പാര്‍ട്ടിയെ അറിയിക്കാത്തതില്‍ സിപിഐ സംസ്ഥാന സെക്രട്ടറി (Kanam Rajendran) കാനം രാജേന്ദ്രന് അതൃപ്തി. അടുത്ത പാര്‍ട്ടി നിര്‍വാഹക സമിതി യോഗം വിഷയം ചര്‍ച്ച ചെയ്‌തേക്കും. സിപിഐ മന്ത്രിമാരെ കാനം അതൃപ്തി അറിയിച്ചു.

ലോകായുക്തയുടെ അധികാരം വെട്ടിക്കുറക്കാനുള്ള ഓർഡിനൻസ് കാര്യമായ ചർച്ചയില്ലാതെയാണ് കഴിഞ്ഞ മന്ത്രിസഭായോഗം അംഗീകരിച്ചത്. നിർണ്ണായക നിയമഭേദഗതി എൽഡിഎഫിലും ചർച്ച ചെയ്തില്ല. ലോകായുക്ത ഓർഡിനൻസിനെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നേരത്തെ രംഗത്തെത്തിയിരുന്നു.

ലോകായുക്ത ഓർഡിനൻസിൽ രാഷ്ട്രീയ ആലോചനകൾ നടന്നില്ലെന്നും നിയമ സഭ കൂടാനിരിക്കെ ഓർഡിനൻസ് കൊണ്ടു വന്നത് ജനങ്ങൾ അംഗീകരിക്കില്ലെന്നും കാനം വ്യക്തമാക്കി. ഓര്‍ഡിനന്‍സിനെതിരെ സിപിഐ സംസ്ഥാന നേതൃത്വം പരസ്യപ്രതികരണങ്ങള്‍ നടത്തിയതോടെയാണ് വിയോജിപ്പുണ്ടായിരുന്നെങ്കില്‍ സിപിഐ മന്ത്രിമാര്‍ എന്തുകൊണ്ട് മന്ത്രിസഭയില്‍ പറഞ്ഞില്ലെന്ന വിമര്‍ശനം സിപിഎമ്മില്‍ ഉയര്‍ന്നിട്ടുണ്ട്

Related Articles

Latest Articles