Tuesday, September 22, 2026

മേപ്പടിയാന്‍ കുതിക്കുന്നു; വിജയകരമായി മൂന്നാം വാരത്തിലേക്ക്…

ഉണ്ണി മുകുന്ദനെ നായകനാക്കി വിഷ്ണു മോഹന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘മേപ്പടിയാന്‍ വിജയകരമായി മൂന്നാംവാരത്തിലേക്ക് കടക്കുകയാണ്. ജനുവരി 14 നാണ് കേരളത്തിലെ തീയറ്ററില്‍ പ്രദര്‍ശനത്തിനെത്തിയത്.

ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നത്‌ ഉണ്ണി മുകുന്ദന്‍ തന്നെയാണ്. മികച്ച പ്രതികരണം ആണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രം മൂന്നാം വാരത്തിലേക്ക് എത്തിയിരിക്കുകയാണ്. ഇതറിയിച്ചുകൊണ്ടുള്ള പോസ്റ്റര്‍ ആണ് ഇപ്പോള്‍ പുറത്ത് വന്നത്.

അഞ്ജു കുര്യനാണ് മേപ്പടിയാനില്‍ നായികയായി‌ എത്തുന്നത്‌. ഇന്ദ്രന്‍സ്‌, കോട്ടയം രമേഷ്‌, സൈജു കുറുപ്പ്‌, അജു വര്‍ഗീസ്‌, കലാഭവന്‍ ഷാജോണ്‍, മേജര്‍ രവി, ശങ്കര്‍ രാമകൃഷ്ണന്‍, , ശ്രീജിത്ത്‌ രവി, നിഷ സാരംഗ്‌ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്‌. സിനിമയുടെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്‌ രാഹുല്‍ സുബ്രമണ്യനാണ്.

Related Articles

Latest Articles