Sunday, January 11, 2026

മകൾ ഗൗരിയുടെ ഒന്നാം പിറന്നാൾ ആഘോഷമാക്കി ഭാമ: ആശംസയുമായി ആരാധകരും

മലയാള സിനിമയിൽ ഏതാനും ചിത്രങ്ങൾകൊണ്ട് പ്രിയങ്കരിയായി മാറിയ താരമാണ് ഭാമ. ലോഹിതദാസ് ചിത്രമായ നിവേദ്യമായിരുന്നു ഭാമയുടെ അരങ്ങേറ്റ ചിത്രം. പിന്നീട് തമിഴിലും തെലുങ്കിലുമടക്കം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. അരുണുമായുള്ള വിവാഹ ശേഷം സിനിമകളിൽ നിന്നും വിട്ടുനിൽക്കുന്ന താരം സമൂഹമാധ്യമങ്ങളിൽ തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്.

കഴിഞ്ഞ വർഷമാണ് ഇരുവർക്കും പെൺ കുഞ്ഞ് ജനിച്ചത്. ​ഗൗരി എന്നാണ് കുഞ്ഞിന്റെ പേര്. ഇപ്പോഴിതാ ​ഗൗരിയുടെ ഒന്നാം പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് താരം. പിറന്നാൾദിനത്തിലെ ചിത്രങ്ങൾ ഭാമ പങ്കുവച്ചിട്ടുണ്ട്. മകൾ ജനിച്ചശേഷം ആദ്യമായാണ് കുഞ്ഞിന്റെ മുഖം വ്യക്തമായി കാണുന്ന ചിത്രങ്ങൾ ഭാമ പങ്കുവയ്ക്കുന്നത്. പിറന്നാൾ ആഘോഷത്തിന്റെ വീഡിയോ ഭാമ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിട്ടുണ്ട്.

Related Articles

Latest Articles