Wednesday, December 24, 2025

ചിത്രയെ താൻ മാനസികമായി പീഡിപ്പിച്ചു:സഹതാരത്തോടൊപ്പം ചിത്ര നൃത്തം ചെയ്തതിൽ പ്രകോപിതനായി; ഭർത്താവിന്റെ തെളിവടങ്ങുന്ന ഓഡിയോ പുറത്ത്

ചെന്നൈ: ആരാധകരെ ഒന്നടങ്കം വേദനയിലാഴ്ത്തിയ ഒന്നായിരുന്നു നടിയും അവതാരകയുമായ ചിത്രയുടെ മരണ വാർത്ത. എന്നാൽ നിരവധി വിവാദങ്ങൾങ്ങളാണ് താരത്തിന്റെ മരണത്തോടനുബന്ധിച്ച് ഉണ്ടായത്. കഴിഞ്ഞമാസം ഒൻപതിനാണ് ഹോട്ടൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ ചിത്രയെ കണ്ടെത്തിയത്. നടിയുടെ കുടുംബം പരാതി നൽകിയിരുന്നു. തുടർന്ന് ഡിസംബർ 15 ന്‌ ഹേംനാഥിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യ പ്രേരണ ഉൾപ്പടെയുള്ള കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. എന്നാലിപ്പോഴിതാ നടിയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് ഹേംനാഥിന്റെ ഓഡിയോ സന്ദേശം പുറത്ത് വന്നിരിക്കുകയാണ്. ചിത്രയെ താൻ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് സുഹൃത്ത് സെയ്ദ് രോഹിത്തിനോട് ഇയാൾ പറയുന്നതിന്റെ ഓഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്.

ഓഡിയോ സന്ദേശത്തിൽ പറയുന്നത് ഇങ്ങനെ… സംഭവദിവസം ഷൂട്ടിംഗ് കഴിഞ്ഞ് ഹോട്ടൽ മുറിയിലെത്തിയപ്പോൾ സഹതാരത്തോടൊപ്പം നൃത്തം ചെയ്തതിനെക്കുറിച്ച് ചിത്രയോട് താൻ ചോദിച്ചുവെന്നും, ദേഷ്യപ്പെട്ട് അവൾ മുറിയിൽ കയറി വാതിലടച്ചുവെന്നും, കടുംകൈ ചെയ്യുമെന്ന് കരുതിയില്ലെന്നും ഓഡിയോയിൽ ഹേംനാഥ് പറയുന്നു. മാത്രമല്ല കുമാരൻ തങ്കരാജനൊപ്പം ചിത്ര അഭിനയിക്കുന്നതിൽ ഹേംനാഥിന് എതിർപ്പുണ്ടായിരുന്നു. കൂടാതെ അഭിനയം നിർത്താനും ഇയാൾ പലതവണ ആശ്യപ്പെട്ടിരുന്നു. പക്ഷേ നടി ഇതിന് വഴങ്ങിയില്ല. ഇതിന്റെ പേരിൽ ഹേംനാഥ് ചിത്രയെ എപ്പോഴും മാനസികമായി പീഡിപ്പിക്കുകയും ചെയ്തു

Related Articles

Latest Articles