Saturday, May 18, 2024
spot_img

വാളയാര്‍ പീഡനക്കേസ്; രണ്ട് പ്രതികളെ പോക്സോ കോടതി റിമാന്‍ഡ് ചെയ്തു

പാലക്കാട്: വാളയാര്‍ കേസിലെ രണ്ട് പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. പ്രതികളായ വി മധു, ഷിബു എന്നിവരെയാണ് പാലക്കാട് പോക്‌സോ കോടതി റിമാന്‍ഡ് ചെയ്തത്. മറ്റൊരു പ്രതിയായ എം മധുവിന് ഹൈക്കോടതി നല്‍കിയ ജാമ്യം തുടരും. പ്രതികളുടെയും ജാമ്യാപേക്ഷ ജനുവരി 22 ന് കോടതി പരിഗണിക്കും കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം പാലക്കോട് പോക്‌സോ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു.

പ്രതികളെ കുറ്റവിമുക്തരാക്കിയ അതേ കോടതിയില്‍ തന്നെയാണ് പുനര്‍വിചാരണ നടപടികളും നടക്കുന്നത്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പാലക്കാട് പോക്‌സോ കോടതിയില്‍ പുനര്‍ വിചാരണ നടപടികള്‍ ആരംഭിക്കുന്നത്. തെളിവുകളുടെ അഭാവത്തിലായിരുന്നു 2019 ല്‍ നാല് പ്രതികളെയും പാലക്കാട് പോക്സോ കോടതി കുറ്റവിമുക്തരാക്കിയത്. കേസിലെ പ്രതികളിലൊരാള്‍ നവംബറില്‍ തൂങ്ങിമരിച്ചിരുന്നു.

Related Articles

Latest Articles