Saturday, November 14, 2026

നടിയുടെ പീഡന പരാതി; സിപിഎം എംഎൽഎ മുകേഷിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ്

കൊച്ചി: നടി നൽകിയ ലൈംഗിക പീഡന പരാതിയിൽ നടനും സിപിഎം എംഎൽഎയുമായ മുകേഷിനെതിരെ കേസെടുത്ത് പോലീസ്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കൊച്ചി മരട് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. സിനിമയിൽ അവസരം വാ​ഗ്ദാനം ചെയ്ത് ഹോട്ടലിൽ വച്ച് പീഡിപ്പിച്ചെന്ന പരാതിയിലാണ് കേസ്. ഐപിസി 376(1) ബലാത്സം​ഗം, 354- സ്ത്രീത്വത്തെ അപമാനിക്കണമെന്ന ഉദ്ദേശത്തോടെയുള്ള ബലപ്രയോ​ഗം, 452- അതിക്രമിച്ച് കടക്കൽ, 509- സ്ത്രീത്വത്തെ അപമാനിക്കുന്ന അം​ഗവിക്ഷേപം, വാക്കുകൾ എന്നീ വകുപ്പുകളാണ് മുകേഷിനെതിരെ ചുമത്തിയത്.

ഇതിനിടെ മുകേഷ് എംഎൽഎ സ്ഥാനം രാജി വയ്‌ക്കണമെന്ന് പാർട്ടിക്കുള്ളിൽ തന്നെ അഭിപ്രായം ഉയരുകയാണ്. രാജി വെക്കണമെന്ന് സിപിഐ നേതാവ് ആനി രാജ പറഞ്ഞിരുന്നു. മുകേഷ് സ്വയം മാറി നിന്നില്ലെങ്കിൽ മാറ്റി നിർത്തി അന്വേഷിക്കണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു.

മുകേഷിന് പുറമേ ജയസൂര്യ, മണിയൻപിള്ള രാജു , ഇടവേള ബാബു എന്നിവർക്കെതിരെയും രണ്ട് പ്രൊഡക്ഷൻ കൺട്രോളർമാർക്കെതിരെയും ലോയേഴ്സ് കോൺഗ്രസ് നേതാവ് ചന്ദ്രശേഖരനെതിരെയും കേസെടുത്തിട്ടുണ്ട്. ഇതിൽ ജയസൂര്യക്കെതിരെ തിരുവനന്തപുരം കന്ർറോൺമെന്‍റ് പോലീസാണ് കേസ് രജിസ്റ്റ‍ര്‍ ചെയ്തത്.

Related Articles

Latest Articles