മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രിയാണ് മൈഥിലി. ആദ്യത്തെ കണ്‍മണിയെ വരവിനായുള്ള കാത്തിരിപ്പിലാണ് മൈഥിലിയും സമ്പത്തും. . ഓണാശംസയ്‌ക്കൊപ്പമായാണ് കുഞ്ഞതിഥിയുടെ വരവിനെക്കുറിച്ചുള്ള വിശേഷവും മൈഥിലി പങ്കുവെച്ചത്.
കുഞ്ഞേ, ഞാന്‍ നിന്നെ ആദ്യം മുതല്‍ സ്നേഹിച്ചു. എന്റെ ഹൃദയത്തോട് ചേര്‍ന്ന് കിടക്കുന്ന എന്റെ കൊച്ചു അത്ഭുതമാണ് നീ. ഓരോ ദിവസവും നിന്റെ സാന്നിധ്യം എനിക്ക് അനുഭവപ്പെടുന്നു.
ഓരോ ദിവസവും നീ വേഗം വളരുന്നു. ഓരോ ദിവസവും നിന്റെ ഹൃദയം മൃദുവായി മിടിക്കുന്നു. എനിക്ക് മാത്രം അറിയാവുന്നത് പോലെ. അതിനാല്‍ ഞാന്‍ ഇത് ഒരു പ്രത്യേക സ്ഥലത്ത് സൂക്ഷിക്കും, ഒപ്പം ഓരോ വര്‍ഷവും ഓര്‍ക്കുമെന്നുമായിരുന്നു മൈഥിലി കുറിച്ചത്. നിരവധി പേരായിരുന്നു മൈഥിലിയോടുള്ള സ്നേഹം അറിയിച്ചെത്തിയത്.

