Saturday, January 10, 2026

കളി മാറുവാണ് മോനെ! മോളി കണ്ണമാലി ഇനി ഹോളിവുഡിൽ: അരങ്ങേറ്റ ചിത്രമായി ടുമോറോ

കൊച്ചി ഭാഷ ശൈലിയിലൂടെ സിനിമ- സീരിയല്‍ രം​ഗത്തെത്തി മലയാളികള്‍ക്കിടയില്‍ പ്രശസ്തയാ]യ നടിയാൻ മോളി കണ്ണമാലി. ഇപ്പോള്‍ ഇം​ഗ്ലീഷ് സിനിമയില്‍ അഭിനയിക്കാനുള്ള തയാറെടുപ്പിലാണ് താരം. ടുമോറോ എന്നു പേരിട്ടിരിക്കുന്ന ഇം​ഗ്ലീഷ് സിനിമയിലാണ് മോളി അഭിനയിക്കുന്നത്.

ഓസ്ട്രേലിയന്‍ ചലച്ചിത്ര രംഗത്ത് പ്രവര്‍ത്തിക്കുന്ന മലയാളി ജോയ് കെ. മാത്യു ആണ് ടുമോറോ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ രചനയുംം നിര്‍മാണവും നിര്‍വഹിക്കുന്നത് ജോയ് ആണ്. ഏഴ് കഥകള്‍ ഉള്‍പ്പെടുത്തിയുള്ള ആന്തോളജി ചിത്രത്തില്‍ രാജ്യാന്തര താരങ്ങളാണ് അഭിനയിക്കുന്നത്. സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് തുടങ്ങി. ലോകത്തെ വിവിധ സ്ഥലങ്ങള്‍ സിനിമയുടെ ലൊക്കേഷനാകും.

സഹകരണത്തിന്‍റെയും സ്നേഹത്തിന്റെയും സഹായത്തിന്റെയും ഉജ്ജ്വല മുഹൂര്‍ത്തങ്ങളാവുന്ന മനുഷ്യസാന്നിധ്യങ്ങളുടെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്ന് അണിയറക്കാര്‍ വ്യക്തമാക്കി. നിലവില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന കോളനി എന്ന സിനിമയില്‍ നിന്ന് ബ്രേക്ക് എടുത്തു നില്‍ക്കുമ്ബോഴാണ് മോളി കണ്ണമാലിയെ തേടി ഈ അവസരം വരുന്നത്. മോളി കണ്ണമാലിയെക്കൂടാതെ ടാസോ, റ്റിസ്റ്റി, ജോയ് കെ മാത്യു, എലൈസ്, ഹെലന്‍, സാസ്‌കിയ, പീറ്റര്‍, ജെന്നിഫര്‍, ഡേവിഡ്, അലന, ജൂലി, ക്ലെം, ദീപ, റോഡ് തുടങ്ങിയവരും മറ്റു പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നു.

Related Articles

Latest Articles