Saturday, April 27, 2024
spot_img

സ്‌​കൂ​ളു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് എംഡിഎംഎ വിൽപ്പന; യുവാവ് അറസ്റ്റിൽ

പട്ടാമ്പി: സ്‌​കൂ​ളു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് മാരകമയക്കുമരുന്നായ എംഡിഎംഎ വിൽപ്പനക്കായി കൊ​ണ്ടു​വ​ന്ന യുവാവ് അറസ്റ്റിൽ. ചാ​വ​ക്കാ​ട് അ​ക​ലാ​ട് വ​ട്ട​നാ​ട്ടി​ൽ വീ​ട് അ​ന​സി​നെ​യാ​ണ് (24) അറസ്റ്റ് ചെയ്തത്. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ആണ് സംഭവം. ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​ട്ടാ​മ്പി റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തു​നി​ന്നാണ് ഇയാളെ പി​ടി​കൂടിയ​ത്.

വി​പ​ണി​യി​ൽ അ​ര ല​ക്ഷ​ത്തോ​ളം രൂ​പ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടിയതെന്ന് പോ​ലീ​സ്‌ പ​റ​ഞ്ഞു. ബം​ഗ​ളു​രു​വി​ൽ നി​ന്നാ​ണ് ല​ഹ​രി​വ​സ്തു എ​ത്തി​ച്ച​തെ​ന്നും ഉ​റ​വി​ട​ത്തെ​ക്കു​റി​ച്ചും പ്ര​തി ഉ​ൾ​പ്പെ​ട്ട ല​ഹ​രി വി​ൽ​പ​ന ശൃം​ഖ​ല​യെ​ക്കു​റി​ച്ചും അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും പോലീസ് അ​റി​യി​ച്ചു. 21.140 ഗ്രാം ​എംഡിഎംഎ​ ആണ് പിടിച്ചെടുത്തത്.

Related Articles

Latest Articles