Sunday, September 20, 2026

പ്രണയാർദ്രരായ് ചുവടുവച്ച് പ്രിയ വാര്യരും റംസാനും; വൈറലായി വീഡിയോ

മലയാളത്തിലെ ‘ഒരു അഡാറ് ലൗ’ എന്ന ചിത്രത്തിലൂടെ തുടക്കം കുറിച്ച് നിരവധി ആരാധകരുടെ മനം കവർന്ന താരമാണ് പ്രിയ പ്രകാശ് വാര്യർ. മലയാള സിനിമയിലൂടെ ആണ് അഭിനയ രം​ഗത്ത് എത്തിയതെങ്കിലും തെലുങ്ക്, ഹിന്ദി ഉൾപ്പടെയുള്ള ഭാഷാ ചിത്രങ്ങളിൽ പ്രിയ അഭിനയിച്ചു കഴിഞ്ഞു. ഇപ്പോഴിതാ നടനും നര്‍ത്തകനുമായ റംസാനൊപ്പം ഡാൻസ് ചെയ്യുന്ന പ്രിയയുടെ വീഡിയോയാണ് വൈറലാകുന്നത്.

വിജയ് സേതുപതിയുടെ 96 എന്ന തമിഴ്ചിത്രത്തിലെ കാതലേ കാതലേ എന്ന പ്രണയ ​ഗാനത്തിനൊപ്പമാണ് റംസാനും പ്രിയയും ചുടവടുവയ്ക്കുന്നത്. ഒരു മുറിക്കുള്ളിലാണ് ഗാന ചിത്രീകരണം. പ്രണയാർദ്രരായ താരങ്ങളെ വീഡിയോയിൽ കാണാൻ സാധിക്കും. പോസ്റ്റ് പങ്കുവച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ സമൂഹമാധ്യമങ്ങളിൽ അത് വൈറലായി കഴിഞ്ഞു.

റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധനേടിയ താരമാണ് റംസാന്‍. മുൻ ബി​ഗ് ബോസ് താരം കൂടിയായ റംസാൻ, അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മ പർവത്തിൽ അഭിനയിച്ചിരുന്നു. മമ്മൂട്ടിയായിരുന്നു നായകൻ. ചിത്രത്തിൽ റംസാൻ അവതരിപ്പിച്ച രതിപുഷ്പം എന്ന ​ഗാനം ഏറെ ശ്രദ്ധനേടി. നിരവധി പേരാണ് ആ ​ഗാനത്തിന് ചുവടുവച്ച് കൊണ്ട് രം​ഗത്തെത്തിയത്.

Related Articles

Latest Articles