Friday, May 17, 2024
spot_img

മലയാള സിനിമയുടെ മുത്തശ്ശി ആർ സുബ്ബലക്ഷ്മി അന്തരിച്ചു

തിരുവനന്തപുരം: മുത്തശ്ശി കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ് കീഴടക്കിയ നടി ആർ സുബ്ബലക്ഷ്മി അന്തരിച്ചു. എൺപത്തിയേഴു വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സിനിമാ സീരിയൽ താരമായ താര കല്യാണിന്റെ അമ്മ കൂടിയായ സുബ്ബലക്ഷ്മി ഒരു നർത്തകിയും കർണ്ണാടക സംഗീതജ്ഞയുമായിരുന്നു.

ഗുരുവായൂരപ്പന്റെ ഭക്തയുടെ കഥ പറഞ്ഞ നന്ദനം ആയിരുന്നു സുബ്ബലക്ഷ്മിയുടെ ആദ്യ സിനിമ. നായിക കഥാപാത്രത്തോടൊപ്പം സുബ്ബലക്ഷ്മിയുടെ വല്യമ്മ എന്ന കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു. കല്യാണ രാമനിലെ വേഷമാണ് സുബ്ബലക്ഷ്‍മിക്ക് വലിയ രീതിയിലുള്ള ജനപ്രീതി സമ്മാനിച്ചത്. പിന്നീട് തിളക്കം, സി ഐ ഡി മൂസ, പാണ്ടിപ്പട, തുടങ്ങി നിരവധി ചിത്രങ്ങളിലും സുബ്ബലക്ഷ്മി എത്തി. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും പരസ്യചിത്രങ്ങളിലും സുബ്ബലക്ഷ്മി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. വിജയ് ചിത്രം ബീസ്റ്റിലും സുബ്ബലക്ഷ്മി അഭിനയിച്ചു

Related Articles

Latest Articles