Thursday, May 2, 2024
spot_img

രാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപി തരംഗം ! കോൺഗ്രസിന് ആശ്വസിക്കാനുള്ളത് ഛത്തീസ്ഗഡ് മാത്രം! രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിൽ നാടിളക്കി പ്രചരണം നടത്തിയിട്ടും തെലുങ്കാനയിലും നേട്ടമില്ല !എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്; ഇനി ആകാംക്ഷ വോട്ടെണ്ണുന്ന ഞായറാഴ്ചയിലേക്ക്

നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലെ മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറം സംസ്ഥാനങ്ങളിലെ എക്സിറ്റ് പോൾ ഫലം പുറത്തുവന്നു. എക്സിറ്റ് പോൾ ഫലങ്ങൾ രാജസ്ഥാൻ, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ ബിജെപിക്കും ഛത്തീസ്ഗഡ് സംസ്ഥാനത്തിൽ കോൺഗ്രസിനും തെലങ്കാന,മിസോറാം സംസ്ഥാനങ്ങളിൽ പ്രാദേശിക പാർട്ടികൾക്കുമാണ് എക്സിറ്റ് പോൾ ഫലങ്ങൾ സാധ്യത കൽപ്പിക്കുന്നത്.

ഛത്തീസ്ഗഡിലെ കോൺഗ്രസ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന് അധികാരത്തിൽ തുടരാനുള്ള സാധ്യതയുള്ളപ്പോൾ രാജസ്ഥാനിലെ ഭരണകക്ഷി സ്ഥാനം അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിന് സ്ഥാനം നഷ്ടപ്പെട്ടേക്കുമെന്ന് എല്ലാ എക്സിറ്റ് പോളുകളും ഒരേസമയം പറയുന്നു.

തെലങ്കാനയിൽ 2014 മുതൽ അധികാരത്തിൽ തുടരുന്ന കെ ചന്ദ്രശേഖർ റാവുവിന്റെ ഭാരത് രാഷ്ട്ര സമിതിക്ക് തന്നെയാണ് കൂടുതൽ സാധ്യത കൽപിക്കപ്പെടുന്നത്.

.

ഛത്തീസ്ഗഢിലെ ഒമ്പത് എക്സിറ്റ് പോളുകൾ, ഭൂപേഷ് ബാഗേലിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസിന് രണ്ടാം തവണയും സാധ്യത പ്രവചിക്കുന്നു. 90 സീറ്റുകളുള്ള സംസ്ഥാനത്ത് ഭൂരിപക്ഷത്തിന് 46 സീറ്റുകളിൽ വിജയം നേടണം.

മധ്യപ്രദേശിൽ നിന്ന് വരുന്ന വാർത്തകൾ കോൺഗ്രസിന് ശുഭകരമല്ല. കോൺഗ്രസിന്റെ ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് ഇത്തവണയും ശിവരാജ് സിങ് ചൗഹാനെ മറികടക്കാൻ കഴിഞ്ഞേക്കില്ല.
2004 മുതൽ സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പി.യ്‌ക്കെതിരായ ഭരണവിരുദ്ധത വികാരം ആളിക്കത്തിക്കാമെന്ന കോൺഗ്രസ് മോഹങ്ങൾക്ക് കനത്ത തിരിച്ചടി തന്നെ ലഭിക്കുമെന്നാണ് പോൾ ഫലങ്ങൾ. നാല് തവണയും ഭരണത്തിൻ കീഴിൽ, ബിജെപി ഏറ്റവും കൂടുതൽ കാലം ഭരിച്ച മുഖ്യമന്ത്രിമാരിൽ ഒരാളാണ് ചൗഹാൻ.

രാജസ്ഥാനിൽ ഒമ്പത് എക്‌സിറ്റ് പോളുകളിൽ ഏഴും ബിജെപിക്ക് അനായാസ വിജയം പ്രവചിക്കുന്നു — രണ്ടെണ്ണം മാത്രമാണ് കോൺഗ്രസിന് സംശയത്തിന്റെ ആനുകൂല്യം നൽകുന്നത്. 200 അംഗ നിയമസഭയിൽ ബിജെപി 100ന് മുകളിൽ നിൽക്കുമെന്നാണ് മിക്ക എക്‌സിറ്റ് പോളുകളും പ്രതീക്ഷിക്കുന്നത്.

മിസോറാമിൽ, അഞ്ച് എക്സിറ്റ് പോളുകളിൽ രണ്ടെണ്ണം മാത്രമാണ് ബിജെപിയും സഖ്യകക്ഷിയായ മിസോ നാഷണൽ ഫ്രണ്ടും പരാജയപ്പെടുമെന്ന് പ്രവചിക്കുന്നത്. ഉയർന്നുവരുന്ന പ്രാദേശിക പാർട്ടിയായ സോറം പീപ്പിൾസ് മൂവ്‌മെന്റ് (ZPM) കൂടി ശക്തി പ്രാപിക്കുന്നതോടെ തൂക്ക് മന്ത്രി സഭ വരാനുള്ള സാധ്യതയും പ്രവചിക്കപ്പെടുന്നുണ്ട്. സംസ്ഥാനത്ത് കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.

സംസ്ഥാന അദ്ധ്യക്ഷൻ രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിൽ തെലങ്കാനയിൽ കനത്ത പ്രചാരണം ആരംഭിച്ചിരുന്നെങ്കിലും തെലുങ്കാനയിലും കോൺഗ്രസിന് ആശ്വസിക്കാനുള്ളതൊന്നുമില്ല.
സംസ്ഥാന സമരത്തിന് നേതൃത്വം നൽകിയ കെ ചന്ദ്രശേഖർ റാവുവിന്റെ തെലങ്കാന രാഷ്ട്ര സമിതി തന്നെയാകും ഇത്തവണയും

അടുത്ത വർഷത്തെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള സെമി ഫൈനൽ എന്ന് വിശേഷിക്കപ്പെടുന്ന ഈ തെരഞ്ഞെടുപ്പിന്റെ വോട്ടുകൾ ഞായറാഴ്ച എണ്ണും.

Related Articles

Latest Articles