Friday, November 6, 2026

നടി വിഷ്ണുപ്രിയ വിവാഹിതയായി: ചിത്രങ്ങള്‍ കാണാം

ആലപ്പുഴ: നടിയും നര്‍ത്തകിയുമായ വിഷ്ണുപ്രിയ വിവാഹിതയായി. നിര്‍മാതാവും സംവിധായകനുമായ ഈസ്റ്റ് കോസ്റ്റ് വിജയന്റെ മകന്‍ വിനയ് വിജയന്‍ ആണ് വരന്‍. ആലപ്പുഴ കാംലറ്റ് കണ്‍വന്‍ഷന്‍സെന്ററില്‍ വച്ചായിരുന്നു വിവാഹം.

അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. 29ന് തിരുവനന്തപുരത്ത് അല്‍ സാജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വിവാഹ വിരുന്നും നടക്കും.

2007-ല്‍ ദിലീപ് നായകനായെത്തിയ സ്പീഡ് ട്രാക്ക് എന്ന ചിത്രത്തിലൂടെയാണ് വിഷ്ണുപ്രിയ സിനിമയിലെത്തുന്നത്. പിന്നീട് പുറത്തിറങ്ങിയ കേരളോത്സവം, പെണ്‍പട്ടണം തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് വിഷ്ണുപ്രിയ ശ്രദ്ധിക്കപ്പെടുന്നത്.

നാങ്ക എന്ന ചിത്രത്തിലൂടെ തമിഴിയിലും താരം വേഷമിട്ടിട്ടുണ്ട്.നടിയെന്നതിലുപരി മികച്ച ഒരു നര്‍ത്തകി കൂടിയായ വിഷ്ണുപ്രിയ റിയാലിറ്റി ഷോകളിലും അവാര്‍ഡ് നിശകളിലും സജീവ സാന്നിധ്യമാണ്.

Related Articles

Latest Articles