Monday, October 26, 2026

പ്രവാസി വ്യവസായിയുടെ ആത്മഹത്യ; ഉദ്യോഗസ്ഥരെ പഴിചാരി മന്ത്രി തടിയൂരി

തിരുവനന്തപുരം: കണ്‍വെന്‍ഷന്‍ സെന്ററിന്റെ അനുമതി കിട്ടാതിരുന്നതുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ആന്തൂരില്‍ വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നഗരസഭാ ഉദ്യോഗസ്ഥരില്‍ പഴിചാരി മന്ത്രി എ സി മൊയ്തീന്‍. രേഖകള്‍ ശരിയാക്കാനുള്ള ശ്രമങ്ങള്‍ ചെറിയ കാര്യങ്ങള്‍ പറഞ്ഞ് നിങ്ങള്‍ തടസ്സപ്പെടുത്തിയെന്നുപറഞ്ഞ് മന്ത്രി ഉദ്യോഗസ്ഥരോട് ക്ഷോഭിക്കുകയായിരുന്നു.

കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നല്‍കുന്നതില്‍ നഗരസഭാ സെക്രട്ടറി പിടിവാശി കാണിച്ചെന്ന് മന്ത്രി യുടെ ആരോപണം. എന്നാല്‍ തങ്ങളുടെ ഭാഗത്ത്് വീഴ്ചയുണ്ടായിട്ടില്ലെന്ന ഉദ്യോഗസ്ഥരുടെ വാദം തള്ളിയ മന്ത്രി അനാവശ്യമായി നിരവധി തടസ്സവാദങ്ങള്‍ നഗരസഭാ സെക്രട്ടറി ഉന്നയിച്ചതാണ് വാദിച്ചത്. സംഭവത്തില്‍ ഒരാഴ്ചയ്ക്കകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ ടൗണ്‍ പ്ലാനിങ് വിജിലന്‍സിന് മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Related Articles

Latest Articles