Sunday, January 11, 2026

ഹോട്ടൽ മുറിയിൽ യുവനടി മരിച്ച സംഭവം ; നടി ആകാന്‍ഷ മോഹനാണ് മരിച്ചതെന്ന് സംശയം

മുംബൈ: ഹോട്ടല്‍ മുറിയില്‍ യുവനടിയെ മരിച്ച നിലയില്‍ കണ്ടെത്തി. നടിയും മോഡലുമായ ആകാന്‍ഷ മോഹനെയാണ് മരിച്ച നിലയില്‍ കണ്ടെത്തത്. അന്ധേരിയിലെ സീബ്രിഡ്ജ് ഹോട്ടലിലാണ് സംഭവം.

മുറിയില്‍ നിന്നും നടി പുറത്തുവരാതിരുന്നതിനെ ഹോട്ടല്‍ അധികൃതര്‍ വാതില്‍ തുറന്ന് പരിശോധിക്കുകയായിരുന്നു. നടിയുടെ മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. തന്റെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്ന് എഴുതിയ ഒരു കുറിപ്പ് ഹോട്ടല്‍ മുറിയില്‍ നിന്ന് ലഭിച്ചിട്ടുണ്ട്.

പരസ്യ ചിത്രങ്ങളിലും മോഡലിംഗ് രംഗത്തും സജീവമായിരുന്നു ആകാന്‍ഷ മോഹന്‍. ഈ മാസം പുറത്തിറങ്ങിയ സിയ എന്ന ബോളിവുഡ് ചിത്രത്തില്‍ ആകാന്‍ഷ അഭിനയിച്ചിരുന്നു. ആകാന്‍ഷയുടെ മരണത്തില്‍ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

സംഭവസ്ഥലത്ത് നിന്ന് ലഭിച്ച ആത്മഹത്യാ കുറിപ്പിൽ ‘ക്ഷമിക്കണം. എന്റെ മരണത്തിൽ ആരും ഉത്തരവാദികളല്ല. ഞാൻ സന്തോഷവതിയല്ല . എനിക്ക് സമാധാനം മാത്രം മതി’, ഇതായിരുന്നു നടിയുടെ വാക്കുകളെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.

Related Articles

Latest Articles