Monday, May 6, 2024
spot_img

ട്രെയിൻ ഗതാഗത നിയന്ത്രണത്തെ തുടർന്ന് കെഎസ്ആർടിസിയിൽ അധിക സർവീസുകൾ : ടിക്കറ്റുകൾ ഓൺലൈനായി റിസർവ് ചെയ്യാൻ സംവിധാനമൊരുക്കും

തിരുവനന്തപുരം: റെയിൽവേ പാളത്തിലെ അറ്റകുറ്റപ്പണികളെ തുടർന്ന് മാർച്ച് 26, 27 തീയതികളിൽ സംസ്ഥാനത്ത് ട്രെയിൻ ഗതാഗത നിയന്ത്രണം ഉള്ളതായി ഇന്ത്യൻ റെയില്‍വേ അറിയിച്ചിരുന്നു. മാർച്ച് 26, 27 ദിവസന്തങ്ങളിലായി തിരുവനന്തപുരം കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ്സ്, എറണാകുളം ഷോർണൂർ മെമു, എറണാകുളം ഗുരുവായൂർ എക്സ്പ്രസ്, കണ്ണൂർ തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് എന്നീ ട്രെയിൻ സർവ്വീസുകൾ റദ്ദാക്കിയിട്ടുണ്ട്. എന്നാൽ ഈ ദിവസങ്ങളിൽ യാത്രക്കാർക്ക് സഹായമായി എത്തിയിരിക്കുകയാണ് കെഎസ്ർടിസി.

യാത്രക്കാരുടെ സൗകര്യത്തിനായി ഈ ദിവസങ്ങളിൽ കെഎസ്ആർടിസി റെഗുലർ സർവീസുകൾക്ക് പുറമേ കൂടുതൽ സർവീസുകൾ ഓപ്പറേറ്റ് ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. യാത്രക്കാർക്ക് ടിക്കറ്റുകൾ ഓൺലൈനായി റിസർവ് ചെയ്യുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

Related Articles

Latest Articles