Sunday, June 16, 2024
spot_img

പ്രവാസികൾക്ക് നാട്ടിലെത്തിയാലുടൻ ആധാർ; ഉത്തരവ് പുറത്തിറങ്ങി

ദില്ലി: പ്രവാസികള്‍ക്ക് ആധാര്‍ കാര്‍ഡ് സംബന്ധിച്ച് ഉത്തരവ് പുറത്തിറങ്ങി. ആധാര്‍ അതോറിറ്റിയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇതോടെ നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് ആധാര്‍ കാര്‍ഡിന് അപേക്ഷിക്കാം. നേരത്തേ നാട്ടിലെത്തി 182 ദിവസം കഴിഞ്ഞശേഷം മാത്രമേ അപേക്ഷിക്കാൻ സാധിക്കുമായിരുന്നുള്ളൂ. ഇനി മുതൽ വന്നിറങ്ങിയ ഉടനെയോ, മുൻകൂട്ടി സമയമെടുത്തോ അപേക്ഷിക്കാമെന്ന് തിങ്കളാഴ്ച യു.ഐ.ഡി.എ. അറിയിച്ചു.

മേൽവിലാസം, ജനനത്തിയതി എന്നിവ തെളിയിക്കാൻ തിരിച്ചറിയൽ രേഖയായി പാസ്പോർട്ട് നൽകിയാൽ മതി. ഇന്ത്യൻ മേൽവിലാസമില്ലാത്ത പാസ്പോർട്ടാണെങ്കിൽ യു.ഐ.ഡി.ഐ. അംഗീകരിച്ച ഏതുരേഖയും നൽകാം. അപേക്ഷിക്കേണ്ട നടപടിക്രമങ്ങളിൽ മാറ്റമൊന്നുമില്ല.ജൂലായ് അഞ്ചിനു നടത്തിയ ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിർമല സീതാരാമൻ സൂചിപ്പിച്ച നിർദേശമാണ് ഇപ്പോൾ നടപ്പാക്കിയിരിക്കുന്നത്.

Related Articles

Latest Articles