Thursday, May 9, 2024
spot_img

ആധാര്‍ ഇല്ലെങ്കില്‍ ഇനി സബ്സിഡിയോ ആനുകൂല്യങ്ങളോ ഇല്ല; സർക്കുലർ ഇറക്കി യുഐഡിഎഐ

ദില്ലി: സര്‍ക്കാര്‍ സബ്സിഡികളും ആനുകൂല്യങ്ങളും ലഭിക്കുന്നതിന് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) അഥവാ ആധാര്‍ നമ്പറോ, അതിന്റെ എന്റോള്‍മെന്റ് സ്ലിപ്പോ നിര്‍ബന്ധമാക്കിയിട്ടുണ്ട്.

ഓഗസ്റ്റ് 11ന് പുറത്തിറക്കിയ സര്‍ക്കുലറിലാണ് യുഐഡിഎഐ ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ 99 ശതമാനത്തിലധികം പൗരന്മാര്‍ക്കും ഇപ്പോള്‍ അവരുടെ പേരില്‍ ആധാര്‍ നമ്പര്‍ ഉണ്ട്. ആധാര്‍ നിയമത്തിലെ സെക്ഷന്‍ 7 പ്രകാരം, ഒരു ആധാര്‍ നമ്ബര്‍ നല്‍കാത്ത ഒരു വ്യക്തിക്ക് ”സബ്സിഡിയോ ആനുകൂല്യമോ സേവനമോ നല്‍കുന്നതിന് ഇതര മാര്‍ഗങ്ങള്‍ നല്കാന്‍ കേന്ദ്ര മന്ത്രാലയങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാരുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ആധാര്‍ ഇല്ലാത്ത സന്ദര്‍ഭങ്ങളില്‍, ഒരു വ്യക്തിക്ക് എന്റോള്‍മെന്റിനായി ഒരു അപേക്ഷ നല്‍കാമെന്നും ഒരു ആധാര്‍ നമ്പര്‍ ഇഷ്യു ചെയ്യുന്നതുവരെ ഇതരവും പ്രായോഗികവുമായ തിരിച്ചറിയല്‍ മാര്‍ഗങ്ങളിലൂടെ ആനുകൂല്യങ്ങളും സബ്സിഡിയും സേവനങ്ങളും നേടാമെന്നും പുതിയ സര്‍ക്കുലര്‍ പറയുന്നു.

Related Articles

Latest Articles