പാലക്കാട്: അട്ടപ്പാടി ഷോളയൂരില്‍ ആദിവാസി യുവാവ് മരിച്ച നിലയില്‍. ഷോളയൂര്‍ ഊരിലെ മണികണ്ഠന്‍ (26) ആണ് മരിച്ചത്.കാട്ടുപന്നിയുടെ ആക്രമണമാണ് മരണമെന്നാണ് സംശയം.പോലീസ് നിരീക്ഷിച്ച് വരികയാണ്.മണികണ്ഠന്റെ വയറിന്റെ ഭാഗത്ത് കടിയേറ്റ മുറിവുകളുണ്ട്. ഇതാണ് വന്യ ജീവി ആക്രമണമാണെന്ന് സംശയിക്കുന്നത്.
ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. കാട്ടു പന്നി ആക്രമിച്ചതാണെന്നാണ് നാട്ടുകാര്‍ സംശയം പ്രകടിപ്പിക്കുന്നത്.പ്രദേശത്ത് കാട്ടു പന്നിയുടെ ശല്യം രൂക്ഷമാണെന്നും ഇത് സംബന്ധിച്ച് അധികൃതർക്ക് പരാതി നൽകിയിരുന്നെങ്കിലും നടപടികളുണ്ടായില്ലെന്നും പ്രദേശവാസികൾ പറയുന്നു. എന്നാല്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

