Friday, October 2, 2026

വ്യാജ സർട്ടിഫിക്കറ്റ് കേസ്;പത്താം ദിവസവും വിദ്യ കാണാമറയത്ത് തന്നെ, ഇനി കേസ് അന്വേഷിക്കുക സൈബർ സെൽ വിദഗ്ധരെ കൂടി ഉൾപ്പെടുത്തി,നടപടി പിടികൂടാന്‍ കഴിയാത്ത സാചഹര്യത്തിൽ

പാലക്കാട്: വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കി ജോലി നേടിയ കേസിലെ പ്രതിയും മുൻ എസ്എഫ്ഐ നേതാവുമായ കെ വിദ്യ പത്താം ദിവസവും കാണാമറയത്ത് തന്നെ.ദിവസങ്ങൾ പിന്നിട്ടിട്ടും പിടികൂടാൻ കഴിയാത്ത സാചര്യത്തിൽ സൈബർ സെൽ വിദഗ്ധരെകൂടി ഉൾപ്പെടുത്തിയാണ് ഇനി അന്വേഷണം നടത്തുക. പുതൂർ, ചെർപ്പുളശ്ശേരി സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിലുണ്ട്.അന്വേഷണത്തിന്‍റെ ഭാഗമായി അഗളി പൊലീസ് ഇന്ന് ചിറ്റൂർ ഗവ കോളേജിലെത്തും. അഭിമുഖ പാനലിൽ ഉണ്ടായിരുന്ന ചിറ്റൂർ കോളേജിലെ മലയാളം അദ്ധ്യാപിക ശ്രീപ്രിയയുടെ മൊഴി എടുക്കും. വിദ്യ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ അന്വേഷണ സംഘത്തിന്‍റെ നിലപാട് 16ന് അറിയിക്കും. 20 നാണ് മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുക.

മഹാരാജാസ് കോളജിൽ 2018 മുതൽ 2021 വരെ താത്കാലിക അധ്യാപികയായിരുന്നു എന്ന വ്യാജ രേഖയാണ് വിദ്യ താത്കാലിക അദ്ധ്യാപക നിയമനത്തിനായി ഹാജരാക്കിയത്. മഹാരാജാസ് കോളേജ് പ്രിൻസിപ്പലിന്‍റെ ഒപ്പും സീലും ഉൾപ്പെടുത്തി ഉണ്ടാക്കിയ ഈ സർട്ടിഫിക്കറ്റിന്റെ പകർപ്പാണ് പാലക്കാട് അട്ടപ്പാടി ഗവ കോളേജിലെ താത്കാലിക അദ്ധ്യാപക നിയമനത്തിന് ഹാജരാക്കിയത്. സംശയം തോന്നിയ അധ്യാപകർ മഹാരാജാസ് കോളേജിൽ വിവരം അറിയിച്ചതോടെയാണ് വ്യാജ സര്‍ട്ടിഫിക്കറ്റിന്‍റെ വിവരം പുറത്താകുന്നത്.

Related Articles

Latest Articles