Monday, September 28, 2026

കേരളത്തിലേക്ക് തോക്ക് കടത്ത്;നിർദ്ദേശം നൽകിയത് ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി,രജീഷ് കര്‍ണാടക പോലീസിന്റെ കസ്റ്റഡിയില്‍

കണ്ണൂര്‍:കേരളത്തിലേക്ക് തോക്ക് കടത്തിയ കേസില്‍ ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി ടികെ രജീഷിനെ കര്‍ണാടക പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് രജീഷിനെ ബംഗളൂരുവില്‍ നിന്നെത്തിയ പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്. രജീഷിന്റെ നിര്‍ദ്ദേശപ്രകാരം കേരളത്തിലേക്ക് തോക്ക് കടത്തിയ കേസിലാണ് പൊലീസ് നടപടി സ്വീകരിച്ചത്.

കഴിഞ്ഞ ദിവസം കര്‍ണാടക പൊലീസ് നടത്തിയ പരിശോധനയില്‍ തോക്കുകളുമായി കേരളത്തിലേക്ക് കടക്കാന്‍ ശ്രമിച്ച രണ്ടുപേരെ പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കണ്ണൂര്‍ ജയിലില്‍ കഴിയുന്ന ടികെ രജീഷിന്റെ നിര്‍ദേശ പ്രകാരമാണ് തോക്ക് കൊണ്ടുവന്നതെന്ന് മൊഴി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലെത്തി കര്‍ണാടക പൊലീസ് കസ്റ്റഡിയിലെടുത്തത്.

Related Articles

Latest Articles