എ ഡി എം നവീൻ ബാബുവിന്റെ മരണത്തിൽ പ്രധിഷേധം ആളികത്തുന്നു യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിൽ പോലീസുമായി കയ്യേറ്റം നടന്നു. പി പി ദിവ്യയുടെ വീട്ടിലേക്കാണ് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തിയത്. ഇവർക്കെതിരെ ആന്മഹത്യ പ്രേരണ കുറ്റം ചുമത്തി കേസെടുക്കണെമെന്നാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്. പ്രതിഷേധക്കാർ പോലീസ് ബാരിക്കേഡ് തകർത്ത് ദിവ്യയുടെ വീടിനകത്തേക്ക് കയറാൻ ശ്രമിക്കുകയായിരുന്നു
അതേസമയം പി പി ദിവ്യക്ക് സിപിഎം സംരക്ഷണം നൽകുന്നു എന്ന ആരോപണവും ഉയരുന്നുണ്ട്. നവീൻ ബാബുവിന്റെ മരണത്തിൽ ജീവനക്കാരുടെ സംഘടനകളായ എൻജിഒ യൂണിയൻ, എൻജിഒ അസോസിയേഷൻ, എൻജിഒ സംഘ് എന്നിവർ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു കണ്ണൂർ എഡിഎം ആയിരുന്ന എം.കെ.നവീൻ ബാബുവിനെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ അധിക്ഷേപിച്ച് ആത്മഹത്യയിലേക്ക് നയിച്ചെന്നും കൊലക്കുറ്റത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എൻജിഒ അസോസിയേഷൻ ജില്ലാ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തിയത്

