ആറ്റിങ്ങലിൽ ശോഭ സുരേന്ദ്രൻ ഉയർത്തിവിട്ട വെല്ലുവിളിയിൽ ഉറക്കം നഷ്ടപെട്ടത് അടൂർ പ്രകാശിനാണ് .വോട്ടെണ്ണൽ ആരംഭിക്കുന്നതിന് മണിക്കൂറുകളിക്ക് മുമ്പു തന്നെ അടൂര്‍ പ്രകാശ് മണ്ഡലത്തിലെ പ്രധാന നേതാക്കളെ ഫോണിൽ ബന്ധപെട്ടു.
വോട്ടെണ്ണൽ കേന്ദ്രത്തിലെ അവസ്ഥ ചോദിച്ചറിഞ്ഞു.മണ്ഡലത്തിൽ വിജയിക്കുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് അടൂർ പ്രകാശ് പക്ഷെ ശോഭ സുരേന്ദ്രൻ ഉയർത്തുന്ന കടുത്ത വെല്ലുവിളിയിൽ തികഞ്ഞ ആശകയിലുമാണ് അടൂർ പ്രകാശ്. രാത്രി വൈകിയും പുലർച്ചെയും നിരവധി നേതാക്കളും ബന്ധുക്കളും പ്രവർത്തകരും അടൂർ പ്രകാശിനെ വിളിച്ച് ആശംസകൾ നേരുന്നു. അവരെല്ലാം ഉയർത്തുന്ന ഒരേ ഒരു ചോദ്യം ശോഭ സുരേന്ദ്രൻ ഉയർത്തുന്ന വെല്ലുവിളിയിലെ ആശങ്കകളാണ് ഇതിന് മറുപടി പറയാനാകാതെ അടൂര്‍ പ്രകാശ് കുഴങ്ങുന്നതായി അടൂര്‍ പ്രകാശിനൊപ്പമുള്ള നേതാക്കള്‍ പ്രതികരിക്കുന്നു.

