Friday, October 16, 2026

അഡ്വ. കെ കെ രത്നകുമാരി കണ്ണൂർ ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ സ്ഥാനത്തേക്ക് ! വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്ന് പി പി ദിവ്യ

കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷയായി എൽഡിഎഫിലെ അഡ്വ. കെ കെ രത്നകുമാരിയെ തെരഞ്ഞെടുത്തു. എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിസ്ഥാനത്തായ പി പി ദിവ്യ സ്ഥാനമൊഴിഞ്ഞതോടെയാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷ കൂടിയായ രത്ന കുമാരി യുഡിഎഫിലെ ജൂബിലി ചാക്കോയെ 7ന് എതിരെ 16 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. അതേസമയം പി പി ദിവ്യ വോട്ട് ചെയ്യാൻ എത്തിയില്ല.

അതേസമയം തെരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാൻ മാദ്ധ്യമങ്ങളെ വിലക്കിയ കളക്ടർ അരുൺ കെ വിജയന്റെ നടപടി വിവാദമായിട്ടുണ്ട്. രാവിലെ എത്തിയ മാദ്ധ്യമപ്രവർത്തകരെ പോലീസ് തടഞ്ഞു. ഉന്നത ഉദ്യോഗസ്ഥരുടെ അനുവാദമില്ലാതെ ജില്ലാ പഞ്ചായത്ത് ഓഫിസിലേക്ക് പ്രവേശിക്കാൻ സാധിക്കില്ലെന്ന് പോലീസ് വ്യക്തമാക്കി. വലിയ സുരക്ഷയാണ് പഞ്ചായത്തിന് പുറത്ത് ഒരുക്കിയിരുന്നത്.

Related Articles

Latest Articles