Friday, May 3, 2024
spot_img

‘താലിബാന്‍ ഭീകരവാദത്തെ​ പ്രോത്സാഹിപ്പിച്ചാല്‍ അതേനാണയത്തില്‍ തിരിച്ചടി നൽകും’; ഭീകരവാദികൾക്കെതിരെ കടുത്ത നിലപാടിൽ സംയുക്ത സൈനിക മേധാവി

ദില്ലി:ഭീകരസംഘടനയായ താലിബാന്‍റെ ഭാഗത്ത്​ നിന്നും തീവ്രവാദത്തെ പ്രോല്‍സാഹിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളുണ്ടായാല്‍ അതേനാണയത്തില്‍ തിരിച്ചടി നല്‍കുമെന്ന്​ സംയുക്​ത സൈനിക മേധാവി ബിപിന്‍ റാവത്ത്​. രാജ്യത്തെ ഭീകരവാദ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുന്നതിന്​ സൈന്യം പ്രയോഗിക്കുന്ന അതേരീതികള്‍ തന്നെയാവും താലിബാനെതിരെയും നടപ്പിലാക്കുകയെന്നും അദ്ദേഹം വ്യക്തമായി കൂട്ടിച്ചേര്‍ത്തു.

മാത്രമല്ല ആഗോള തീവ്രവാദത്തെ പ്രതിരോധിക്കാനുള്ള എല്ലാ നീക്കങ്ങള്‍ക്കും ഇന്ത്യയുടെ പിന്തുണയുണ്ടാകും. അഫ്​ഗാനിസ്ഥാനില്‍ നിന്നും ഇന്ത്യയെ ലക്ഷ്യമിട്ടുള്ള ഭീകരാക്രമണ ശ്രമങ്ങളെ അതേ രീതിയില്‍ തന്നെ നേരിടും എന്നും അദ്ദേഹം അറിയിച്ചു.

കൂടാതെ ഇന്തോ-പസഫിക് ​& അഫ്​ഗാന്‍ സാഹചര്യം എന്നിവ ഒരേ രീതിയില്‍ നോക്കി കാണാനാവില്ല. അത്​ രണ്ടും വ്യത്യസ്​ത പ്രശ്​നങ്ങളാണ്​. ഇത്​ രണ്ടും​ രാജ്യത്തിന്‍റെ സുരക്ഷക്ക്​ ഭീഷണിയാണ്​. എങ്കിലും സമാന്തരമായി പോകുന്ന രേഖകളാണ്​ ഈ രണ്ട്​ പ്രശ്​നങ്ങളെന്നും അവ ഒരിക്കലും കൂട്ടിമുട്ടാന്‍ സാധ്യതയില്ലെന്നും ബിപിൻ റാവത്ത് പറഞ്ഞു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles