Sunday, May 5, 2024
spot_img

‘ഇത് മണ്ണാർക്കാട് ഉള്ളൊരു കോളേജ് ആണത്രേ, താലിബാൻ ഭരിക്കുന്ന അഫ്ഗാനിസ്ഥാനിലേത് ആണെന്ന് തെറ്റിദ്ധരിക്കണ്ട’; ചർച്ചയായി മുസ്ലിം യുവതിയുടെ കുറിപ്പ്

കർണാടകയിലെ കോളേജുകളിൽ നടക്കുന്ന ഹിജാബ് വിവാദത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് മണ്ണാർക്കാട് കോളേജിലെ വിദ്യാർത്ഥിനികൾ നിഖാബ് ധരിച്ച് പ്രതിഷേധിച്ച സംഭവത്തിൽ ഫേസ്ബുക്ക് കുറിപ്പ് ചർച്ചയാകുന്നു.

ഈ വിഷയത്തിൽ പ്രതികരിച്ച് ഷാഹിറ എടക്കാട് എന്ന യുവതി എഴുതിയ കുറിപ്പ് ഫേസ്ബുക്കിൽ ചർച്ചയാകുന്നത്

കോളേജിൽ പ്രതിഷേധത്തിൽ നിഖാബ് ധരിച്ചെത്തിയ പെൺകുട്ടികളുടെ ചിത്രം പങ്കുവെച്ച് ഇത് താലിബാൻ ഭരിക്കുന്ന അഫ്ഗാനിസ്ഥാനിലേത് ആണെന്ന് തെറ്റിദ്ധരിക്കേണ്ടെന്നും മണ്ണാർക്കാട് ഉള്ളൊരു കോളേജ് ആണെന്നും ഷാഹിറ ചൂണ്ടിക്കാണിക്കുന്നു.

കൂടാതെ ചിത്രം പങ്കുവെച്ച് ഹിജാബ് തങ്ങളുടെ അവകാശമാണെന്ന് പറയുന്ന ഉസ്താദിനെയും ഷാഹിറ നന്നായി പരിഹസിക്കുന്നുണ്ട്.

മാത്രമല്ല ഇമ്മാതിരി തലച്ചോർ ഇല്ലാത്തവരാണ് മറ്റു സമുദായത്തെയും ഇതിന്റെ പേരിൽ ആശയകുഴപ്പത്തിൽ ആക്കുന്നതെന്ന് ഷാഹിറ പറയുന്നു.

ഷാഹിറ എടക്കാടിൻറെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്;

ഉസ്താദിന് ഇതിനെ പറ്റിയൊന്നും വല്യ ധാരണ ഇല്ല അല്ലേ??
ഇയാളെ പോലുള്ള പമ്പര വിഡ്ഢികളോട് ഇത് ഹിജാബ് അല്ല നിഖാബ് ആണെന്ന് വിവരമുള്ളോർ പറഞ്ഞു കൊടുക്കണം. തലയിൽ വല്യ കെട്ടൊക്കെ ഉണ്ടെങ്കിലും അതിനുള്ളിൽ കാര്യമായി ഒന്നുമില്ലെന്ന് മനസ്സിലായി. ഇമ്മാതിരി തലച്ചോർ ഇല്ലാത്തവരാണ് മറ്റു സമുദായത്തെയും ഇതിന്റെ പേരിൽ ആശയകുഴപ്പത്തിൽ ആക്കുന്നത്.
ഇങ്ങിനെ മൂടി കെട്ടിയിട്ട് വിളിക്കുന്ന മുദ്രാവാക്യം Hijab is our right എന്നും. നിഖാബ് എന്താണ് ഹിജാബ് എന്താണ് എന്ന് അത്‌ ധരിക്കുന്നവർക്ക് പോലും വല്യ ധാരണ യൊന്നുമില്ല.

വേഷം കെട്ടാൻ മാത്രമേ അറിയൂ. ഓരോന്നിറങ്ങി കൊള്ളും.
ഇത് ബാൻ ചെയ്യേണ്ടുന്ന വസ്ത്രധാരണം ആണ്. കറുത്ത തുണിയിൽ ഈ രീതിയിൽ പൊതിഞ്ഞു നടക്കൽ ആണോ നിങ്ങളുടെ താല്പര്യം? ( വീഡിയോ കമന്റ് ബോക്സിൽ ഉണ്ട്. കാണണം) പൊതു ഇടങ്ങളിൽ നിർബന്ധമായും നിരോധിക്കണം ഈ നിഖാബ്.
ഇത് മണ്ണാർക്കാട് ഉള്ളൊരു കോളേജ് ആണത്രേ. താലിബാൻ ഭരിക്കുന്ന അഫ്ഗാനിസ്ഥാനിലേത് ആണെന്ന് തെറ്റിദ്ധരിക്കണ്ട.

Related Articles

Latest Articles