Monday, September 28, 2026

അടുത്തത് ‘ഡൽഹി ഫയൽസ്’, കശ്മീർ ഫയൽസിനു ശേഷം തന്റെ അടുത്ത ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചതായി വിവേക് അഗ്നിഹോത്രി

ദില്ലി: ജമ്മു കശ്മീരിലെ ഹിന്ദു വംശഹത്യയുടെ കഥപറയുന്ന കശ്മീർ ഫയൽസ് എന്ന ചലച്ചിത്രത്തിന് ശേഷം തന്റെ അടുത്ത ചിത്രം പ്രഖ്യാപിച്ച് സംവിധായകൻ വിവേക് അഗ്നിഹോത്രി. ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചതായുള്ള സൂചനകൾ അദ്ദേഹം ട്വിറ്ററിൽ പങ്കുവക്കുകയായിരുന്നു. കശ്മീർ ഫയൽസ് എന്ന ചിത്രത്തിന് നൽകിയ പിന്തുണക്കും പ്രോത്സാഹനത്തിനും നന്ദി പറഞ്ഞുകൊണ്ട് പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് സൈറ്റിൽ നിന്നുള്ള ചിത്രങ്ങളാണ് അദ്ദേഹം ട്വിറ്ററിൽ പങ്കുവച്ചത്. കശ്മീരി പണ്ഡിറ്റുകൾക്കെതിരെ നടന്ന ക്രൂരമായ വംശഹത്യയേയും അവരുടെ പലായനത്തെയും കുറിച്ചുള്ള ചരിത്ര വസ്തുതകൾ പ്രേക്ഷകരിലെത്തിച്ച സംവിധായകനാണ് അഗ്നിഹോത്രി. തന്റെ നാലു വർഷത്തെ പ്രയത്നത്തിന്റെ ഫലമാണ് കശ്മീർ ഫയൽസെന്നും അത് ഹൃദയത്തിൽ ഏറ്റെടുത്ത പ്രേക്ഷകർക്ക് നന്ദി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു.

താഷ്കന്റ് ഫയൽസിനും കശ്മീർ ഫയൽസിനും ശേഷം ഈ സീരീസിലെ മൂന്നാമത്തെയും അവസാനത്തെയും ചിത്രമാണ് ഡൽഹി ഫയൽസ്. ഭാരതമെമ്പാടും വലിയ സ്വീകരണം ലഭിച്ച ചിത്രമായിരുന്നു കശ്മീർ ഫയൽസ്. ജീവിക്കാനുള്ള അവകാശത്തിന്റെ കഥപറയുന്ന ഡൽഹി ഫയൽസ് ഉടൻ ചിത്രീകരണമാരംഭിക്കുമെന്ന് സംവിധായകൻ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ തന്നെ പ്രഖ്യാപിച്ചിരുന്നതാണ്.

Related Articles

Latest Articles