Wednesday, April 17, 2024
spot_img

മാർച്ച് 31 കഴിഞ്ഞാൽ റഷ്യൻ ഉദ്യോഗസ്ഥർക്ക് ഐഫോൺ ഒരു ഓർമ്മ മാത്രമായി മാറും;
ഉദ്യോഗസ്ഥർ ഐഫോൺ ഉപേക്ഷിക്കണമെന്ന് ഉത്തരവ്

2024 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളുടെ ഒരുക്കങ്ങൾ തകൃതിയായി മുന്നോട്ടുപോകുന്ന പശ്ചാത്തലത്തിൽ റഷ്യൻ ഉദ്യോഗസ്ഥരോട് മാർച്ച് അവസാനത്തോടെ ആപ്പിൾ ഐഫോണുകൾ ഉപേക്ഷിക്കാൻ ക്രെംലിൻ ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തു വന്നു പാശ്ചാത്യ രഹസ്യാന്വേഷണ ഏജൻസികൾക്ക് ഐഫോണുകൾ വഴി വിവരങ്ങൾ ചോർത്താനാകുമെന്ന ആശങ്കയെത്തുടർന്നാണ് ഉത്തരവ്.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാ ഉദ്യോഗസ്ഥരെല്ലാം ഐഫോണുകൾ ഏപ്രിൽ ഒന്നിനകം മാറ്റി നൽകണം. റഷ്യൻ കമ്പനിയായ ഓപ്പൺ മൊബൈൽ പ്ലാറ്റ്‌ഫോം വികസിപ്പിച്ചെടുത്ത ഓപ്പറേറ്റിങ് സിസ്റ്റമായ അറോറ, ആൻഡ്രോയിഡ്, ചൈനീസ് ഒഎസുകളിൽ പ്രവർത്തിക്കുന്ന ഫോണുകളാവും ഐഫോണിന് പകരം ഇനി ഉദ്യോഗസ്ഥർ ഉപയോഗിക്കുക.ക്രെംലിൻ തന്നെയാകും ഇവ വിതരണം ചെയ്യുക എന്നാണ് കരുതപ്പെടുന്നത്.

റഷ്യൻ യുക്രൈയ്ൻ യുദ്ധം ആരംഭിച്ചത് മുതൽ റഷ്യയിൽ ഐഫോൺ ഉൾപ്പെടെയുള്ള ആപ്പിൾ ഉൽപന്നങ്ങളുടെ വിൽപന നിർത്തിവച്ചിരുന്നു. എന്നാൽ, റഷ്യയ്ക്കാർ ഇപ്പോഴും അനധികൃതമായ ഇറക്കുമതിയിലൂടെ പുതിയ ഐഫോൺ 14 ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

Related Articles

Latest Articles