Sunday, June 16, 2024
spot_img

മിർസാപുരിനും അലിഗഢിനും പിന്നാലെ മിയാൻഗഞ്ചും പേര് മാറ്റുന്നു; തീരുമാനം ഉടനറിയിക്കുമെന്ന് യോഗി സർക്കാർ

ലഖ്നൗ: ഉത്തർ പ്രദേശിലെ മിർസാപുരിനും അലിഗഢിനും പിന്നാലെ മിയാൻഗഞ്ചും പേര് മാറ്റുന്നു. സ്ഥലനാമം മായാഗഞ്ച് ആക്കണമെന്ന ആവശ്യവുമായി ഉന്നാവിലെ ഗ്രാമപഞ്ചായത്ത് യോഗി സർക്കാരിനെ സമീപിച്ചിരിക്കുകയാണ്..

സ്ഥലനാമം മാറ്റുന്നതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് അധികൃതർ പ്രമേയം പാസാക്കി കളക്ടർക്ക് സമർപ്പിച്ചു കഴിഞ്ഞു. മുൻപ് മിർസാപുരിന്റെ പേര് മാറ്റി വിന്ധ്യാചൽ നഗർ എന്നാക്കണമെന്ന് സ്ഥലവാസികൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

കൂടാതെ അലിഗഢിനെ ഹരിഗഢ് എന്ന് പുനർനാമകരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രമേയം പാസാക്കി നിർദേശം യോഗി സർക്കാരിന് സമർപ്പിക്കുകയും ചെയ്തിരുന്നു. നിർദേശങ്ങളിന്മേൽ സർക്കാർ ഉടൻ തീരുമാനമെടുക്കുമെന്നാണ് സൂചന.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles