Monday, May 20, 2024
spot_img

വീണ്ടും തെരുവ് നായ ആക്രമണം; സാധനങ്ങള്‍ വാങ്ങി മടങ്ങവേ ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് കടിയേറ്റു പരിക്ക് ഗുരുതരം

കോഴിക്കോട്: വീണ്ടും തെരുവുനായ ആക്രമണം. വിലങ്ങാട് ആറാം ക്ലാസ് വിദ്യാർത്ഥിയെ തെരുവ് നായ കടിച്ച് പരിക്കേൽപ്പിച്ചു. വിലങ്ങാട് മലയങ്ങാട് സ്വദേശി അങ്ങാടി പറമ്പിൽ ജയന്‍റെ മകൻ ജയസൂര്യയ്ക്കാണ് (12) നായയുടെ കടിയേറ്റത്.

കുട്ടി സഹോദരനൊപ്പം കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങവേയാണ് സംഭവം. ആക്രമണത്തിൽ കുട്ടിക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. കുട്ടി ഇപ്പോൾ നാദാപുരം ഗവ ആശുപത്രിയിൽ ചികിൽസയിലാണ്.

Related Articles

Latest Articles