Wednesday, May 15, 2024
spot_img

വീണ്ടും ഗവർണർക്കെതിരെ എസ്എഫ്ഐ ധാർഷ്ട്യം !തിരുവനന്തപുരം ജനറല്‍ ആശുപത്രി ജങ്ഷന് സമീപം കരിങ്കൊടി പ്രതിഷേധം ! നാല് പ്രവർത്തകർ കസ്റ്റഡിയിൽ

തിരുവനന്തപുരം : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വീണ്ടും കരിങ്കൊടി പ്രതിഷേധവുമായി എസ്എഫ്ഐ. തിരുവനന്തപുരം ജനറല്‍ ആശുപത്രി ജങ്ഷന് സമീപത്ത് വെച്ച് ഗവർണർക്കെതിരെ പ്രതിഷേധം നടത്തിയ നാലുപ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് രാജ്ഭവനിലേക്ക് ഗവര്‍ണര്‍ പോകും വഴിയായിരുന്നു സംഭവം.

സംസ്ഥാന മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി നാളെ വൈകുന്നേരം നടക്കുന്ന പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായിട്ടാണ് ഗവര്‍ണര്‍ ദില്ലിയിൽ നിന്ന് കേരളത്തിലേക്ക് മടങ്ങിയെത്തിയത്. വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഗവർണർ മാദ്ധ്യമങ്ങളോട് പ്രതികരിക്കവേ എസ്എഫ്‌ഐ പ്രതിഷേധം തുടര്‍ന്നാല്‍ താന്‍ വാഹനത്തില്‍ നിന്ന് ഇനിയും പുറത്തിറങ്ങുമെന്നടക്കം പറഞ്ഞിരുന്നു. മാത്രമല്ല നേരത്തെ തനിക്കുനേരെ നടന്ന പ്രതിഷേധത്തിലും വാഹനത്തിന് നേരെ നടന്ന അതിക്രമത്തിലും നടപടിയെടുക്കാത്തതിനേയും അദ്ദേഹം വിമര്‍ശിച്ചിരുന്നു.

Related Articles

Latest Articles