Monday, April 29, 2024
spot_img

ഭീഷണിയായി കോവിഡ് ജെഎൻ.1! അമേരിക്കയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന പകുതി കോവിഡ് കേസുകൾക്കും പിന്നിൽ പുതിയ വകഭേദം ! ഇത് വരെ സ്ഥിരീകരിക്കപ്പെട്ടത് 38 രാജ്യങ്ങളിൽ !

ലോകരാജ്യങ്ങളിൽ ഭീഷണി ഉയർത്തി പുതിയ കോവിഡ് വകഭേദം ജെഎൻ.1. അമേരിക്കയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന അമ്പതുശതമാനം കോവിഡ് കേസുകൾക്കും പിന്നിൽ പുതിയ വകഭേ​ദമായ ജെഎൻ.1 ആണെന്ന സിഡിസി.(സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ) റിപ്പോർട്ട് പുറത്ത് വന്നു. ഒമിക്രോണിന്റെ ഉപവകഭേദമായ ജെഎൻ.1 നിലവിൽ 41-ലധികം അമേരിക്കൻ രാജ്യങ്ങളിൽ
കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടെ മാത്രം ജെഎൻ.1 വകഭേദം ബാധിച്ചവരുടെ എണ്ണം കുത്തനെ ഉയർന്നു. ഇതോടെ പുതിയ വകഭേദത്തിന് കൂടുതൽ വ്യാപനശേഷിയുണ്ടെന്നും പ്രതിരോധശക്തിയെ അതിജീവിക്കാൻ കരുത്തുണ്ടെന്നുമുള്ള ആശങ്ക പടരുകയാണ്. നിലവിൽ യു.കെ., ഐസ്ലൻഡ്, പോർച്ചു​ഗൽ, സ്പെയിൻ, നെതർലൻ‍ഡ്സ്, കാനഡ, സ്വീഡൻ, ഇന്ത്യ തുടങ്ങി 38 രാജ്യങ്ങളിൽ പുതിയ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ വർഷം സെപ്തംബറിൽ അമേരിക്കയിലാണ് ജെഎൻ.വൺ വകഭേദം ആദ്യമായി കണ്ടെത്തുന്നത്.

ആ​ഗോളതലത്തിൽ തന്നെ വലിയരീതിയിൽ ജെഎൻ.1 വ്യാപനമുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ മതിയായ ടെസ്റ്റിങ് സംവിധാനവും വാക്സിനും ചികിത്സാമാർ​ഗങ്ങളുമൊക്കെ കൃത്യമായി പാലിക്കുക വഴി ജെഎൻ.1-നെ പ്രതിരോധിക്കാനാകുമെന്നും സിഡിസി റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യയിലും കോവിഡ് നിരക്കുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രതിരോധമാർ​ഗങ്ങൾ സ്വീകരിച്ചുവരികയാണ്.

Related Articles

Latest Articles