Sunday, May 12, 2024
spot_img

കുനോയിൽ നിന്നും വീണ്ടും ചീറ്റ പുറത്തുചാടി; ഉത്തർപ്രദേശിലേക്ക് കടക്കും മുൻപ് അധികൃതർ പിടികൂടി

മദ്ധ്യപ്രദേശ്: കുനോ ദേശീയ ഉദ്യാനത്തിൽ നിന്നും വീണ്ടും ചീറ്റ പുറത്തുചാടി. നമീബിയൻ ചീറ്റയായ പവൻ എന്ന് പുനർനാമകരണം ചെയത ഒബാനെ ഈ മാസം രണ്ടാം തവണയാണ് കുനോ ദേശീയ ഉദ്യാനത്തിൽ നിന്നും പുറത്തുചാടുന്നത്. അയാൾ സംസ്ഥാനമായ ഉത്തർപ്രദേശിലെ വനത്തിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ വനം വകുപ്പ് അധികൃതർ ചീറ്റയെ പിടികൂടി പാർക്കിലേക്ക് എത്തിച്ചു.

ശിവപുരി ജില്ലയിലെ കരേര വനത്തിൽ നിന്നും പിടികൂടിയ ചീറ്റയെ കഴിഞ്ഞ ദിവസം രാത്രി 9:30യോടെയാണ് തിരികെയെത്തിച്ചത്. കുനോ ദേശീയ ഉദ്യാനത്തിൽ നിന്നും 150 കിലോമീറ്റർ അകലെ നിന്നാണ് ഒബാനെ പിടികൂടിയത്. രണ്ട് ബാച്ചുകളിലായി ആകെ 20 ചീറ്റകളാണ് ഇന്ത്യയിലെത്തിയത്. നമീബിയയിൽ നിന്നുള്ള എട്ട് ചീറ്റകളുടെ ആദ്യ ബാച്ച് 2022 സെപ്റ്റംബറിൽ എത്തി. പിന്നീട് ഫെബ്രുവരിയിൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് 12 ചീറ്റകൾ കൂടി വന്നു.

Related Articles

Latest Articles