Thursday, October 1, 2026

അമേരിക്കയിലെ തടാകത്തിൽ കാണാതായ 2 ഇന്ത്യൻ വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ 3 ദിവസത്തിന് ശേഷം കണ്ടെത്തി

ന്യൂയോർക്ക് : അമേരിക്കയിലെ ഇന്ത്യാന സംസ്ഥാനത്തിലെ മൺറോ തടാകത്തിൽ കാണാതായ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ മൂന്ന് ദിവസത്തിന് ശേഷം കണ്ടെത്തി. സിദ്ധാന്ത് ഷാ (19), ആര്യൻ വൈദ്യ (20) എന്നിവരാണ് സംഭവത്തിൽ മരിച്ചത്.

കെല്ലി സ്കൂൾ ഓഫ് ബിസിനസിലെ വിദ്യാർത്ഥികളായിരുന്ന ഇവർ ഇക്കഴിഞ്ഞ 15ന് സുഹൃത്തുക്കൾക്കൊപ്പം മൺറോ തടാകത്തിൽ നീന്താൻ പോയതായിരുന്നു.3 ദിവസത്തെ തിരച്ചിലിനൊടുവില്‍ 18നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇടയ്ക്ക് മോശം കാലാവസ്ഥ മൂലം തിരച്ചിൽ തടസ്സപ്പെട്ടിരുന്നു.

Related Articles

Latest Articles