Saturday, May 4, 2024
spot_img

അഗ്നിപഥ് പദ്ധതി; സൈന്യത്തില്‍ പ്രവേശിക്കാന്‍ യുവാക്കളുടെ ഭാഗത്ത് നിന്ന് ആവേശകരമായ പ്രതികരണമാണ് ഉണ്ടായതെന്ന് വ്യോമസേന;ആദ്യ മൂന്ന് ദിവസം അരലക്ഷത്തിലധികം പേര്‍ അപേക്ഷിച്ചു

ദില്ലി: അഗ്നിപഥ് പദ്ധതിക്ക് കീഴില്‍ സൈന്യത്തില്‍ പ്രവേശിക്കാന്‍ യുവാക്കളുടെ ഭാഗത്ത് നിന്ന് ആവേശകരമായ പ്രതികരണമാണ് ഉണ്ടായതെന്ന് വ്യോമസേന.59,900 അപേക്ഷകളാണ് മൂന്ന് ദിവസത്തിനുള്ളില്‍ ലഭിച്ചത്.തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ഡിസംബറില്‍ തന്നെ നിയമനം നല്‍കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

ഓണ്‍ലൈനായി കര നാവിക വ്യോമ സേനകള്‍ അപേക്ഷകള്‍ ക്ഷണിച്ചപ്പോള്‍ ആവേശകരമായ പ്രതികരണമാണ് ഉണ്ടായത്. ജൂണ്‍ 24 മുതലാണ് വ്യോമസേന അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങിയത്. അഗ്നിപഥ് പദ്ധതിക്ക് കീഴില്‍ വ്യേമസേന സേവനത്തിന് ഇതുവരെ 59,000 പേരാണ് അപേക്ഷ നല്‍കിയിട്ടുള്ളത്. യുവാക്കള്‍ അഗ്നിപഥ് പദ്ധതിയുടെ ഗുണവശം മനസ്സിലാക്കി തുടങ്ങിയത് കൊണ്ടാണ് മികച്ച പ്രതികരണമെന്നാണ് വ്യോമസേനയുടെ നിലപാട്.

അടുത്ത മാസം അഞ്ചിന് വ്യോമസേനയിലേക്കുള്ള രജിസ്‌ട്രേഷന്‍ അവസാനിക്കും.ആദ്യ മൂന്ന് ദിവസം അരലക്ഷത്തിലധികം പേര്‍ അപേക്ഷിച്ച വിവരം ട്വിറ്ററിലൂടെയാണ് വ്യോമസേന പുറത്ത് വിട്ടത്

Related Articles

Latest Articles