Monday, April 29, 2024
spot_img

ആദ്യ ദിനം തന്നെ സ്‌പെഷ്യൽ ഡ്രൈവിൽ കണ്ടെത്തിയത് സർവ്വത്ര നിയമലംഘനങ്ങൾ;ഇതു വരെ നടത്തിയ പരിശോധനയിൽ 63 കേസുകൾ രജിസ്റ്റർ ചെയ്തു

തിരുവനന്തപുരം:നിയമലംഘനം നടത്തുന്ന ബസുകൾ പിടികൂടാൻ മോട്ടോർ വാഹനവകുപ്പ് നടത്തുന്ന ഓപ്പറേഷൻ ഫോക്കസ് 3 സ്‌പെഷ്യൽ ഡ്രൈവിൽ കണ്ടെത്തിയത് സർവ്വത്ര നിയമലംഘനങ്ങൾ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ ഇതു വരെ 63 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്,87,000 രൂപയും പിഴയായി ഈടാക്കി.അനധികൃത രൂപമാറ്റം, സ്പീഡ് ഗവർണറിലെ കൃത്രിമം, അനധികൃതമായി ഹോൺ, ലൈറ്റ്, മ്യൂസിക് സിസ്റ്റം തുടങ്ങിയ ഘടിപ്പിക്കൽ എന്നീ ക്രമക്കേടുകളാണ്
സംസ്ഥാനത്തെ ഭൂരിഭാഗം ബസുകളിലും കണ്ടെത്തിയതെന്ന് മോട്ടോർ വാഹനവകുപ്പ് വ്യക്തമാക്കി.

കോഴിക്കോട് താമരശ്ശേരി, തിരുവനന്തപുരം മ്യൂസിയം ജംഗ്ഷൻ, കൊച്ചി,തൃശൂർ,ഇടുക്കി ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് പരിശോധന നടന്നു.വരും ദിവസങ്ങളിലും പരിശോധന തുടരും. ടൂറിസ്റ്റ് ബസുകളിലെ സ്പീഡ് ഗവേർണറുകൾ പ്രവർത്തനക്ഷമമാണോ എന്നും പരിശോധന നടത്തും.രാത്രി പരിശോധനയും കർശനമാക്കും.

Related Articles

Latest Articles