Monday, May 13, 2024
spot_img

ദില്ലിയിലെ വായുവിന്റെ ഗുണനിലവാരം മോശമായി തുടരുന്നതായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്

ദില്ലിയുടെ എയർ ക്വാളിറ്റി ഇൻഡക്‌സ് (എക്യുഐ) ആഴ്‌ച്ചയിലെ രണ്ടാം ദിവസവും മോശം അവസ്ഥയിൽ തുടരുന്നു.

തിങ്കളാഴ്ച്ച ദില്ലിയിലെ വായുവിന്റെ ഗുണനിലവാരം എയർ ക്വാളിറ്റി ഇൻഡക്‌സിൽ താഴ്ന്നതായി റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ച്ച , ദില്ലിയിലെ ഏറ്റവും മലിനമായ ഹോട്ട്‌സ്‌പോട്ടായ ആനന്ദ് വിഹാറിന്റെ വായു ഗുണനിലവാര സൂചിക ഗുരുതരമായ വിഭാഗത്തിലെത്തി.

വായു ഗുണനിലവാരത്തെക്കുറിച്ചുള്ള കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് ബുള്ളറ്റിൻ അനുസരിച്ച്, ആനന്ദ് വിഹാറിലെ എക്യുഐ ആഴ്ച്ചയുടെ രണ്ടാം ദിവസം 418 ൽ ആണ് .

വായുവിന്റെ ഗുണനിലവാരം ആരോഗ്യമുള്ള ആളുകളെ അപകടകരമായി ബാധിക്കുകയും നിലവിലുള്ള രോഗങ്ങളുള്ളവരെ ഗുരുതരമായി ബാധിക്കുകയും ചെയ്യുന്നു. അത്തരം വായു ദീർഘനേരം ശ്വസിക്കുന്നത് ശ്വാസതടസ്സം, ശ്വാസകോശ പ്രശ്നങ്ങൾ, ആസ്ത്മ, ഹൃദ്രോഗങ്ങൾ എന്നിവയ്ക്ക് കാരണമാകും.

ദില്ലിയിലെ ഷാദിപൂരിലെ എക്യുഐ 213 ആണ്.

ദില്ലിയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും വായു ഗുണനിലവാര സൂചിക 100ന് മുകളിലാണ്, ഇത് പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് അപകടകരമാണ്.

Related Articles

Latest Articles