Saturday, May 4, 2024
spot_img

ഇനി പറക്കാം ചുരുങ്ങിയ ചിലവിൽ ; റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി ഫ്‌ളൈറ്റ് ടിക്കറ്റുകളിൽ കിഴിവുമായി എയർഇന്ത്യ

ദില്ലി : ഇന്ത്യയുടെ 73-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് മുന്നോടിയായി ഫ്‌ളൈറ്റ് ടിക്കറ്റുകളിൽ വൻ കിഴിവുമായി എയർഇന്ത്യ.എയർഇന്ത്യയുടെ അംഗീകൃത ട്രാവൽ ഏജന്റുമാർ ഉൾപ്പെടെ എല്ലാ എയർഇന്ത്യ ബുക്കിംഗ് പ്ലാറ്റ്‌ഫോമുകളിലും ഓഫർ കിഴിവ് അനുസരിച്ച് ടിക്കറ്റുകൾ ലഭ്യമാകും.2023 ഫെബ്രുവരി ഒന്ന് മുതൽ സെപ്റ്റംബർ 30 വരെ ഇന്ത്യയിലെ ആഭ്യന്തര യാത്രകൾക്കായിരിക്കും ഈ ഓഫർ ബാധകമാകുക.

കിഴിവുള്ള ടിക്കറ്റുകൾ ഇക്കണോമി ക്ലാസിൽ ലഭ്യമാകും.എയർഇന്ത്യയുടെ വൺവേ നിരക്ക് 1,705 രൂപ മുതലാണ് ആരംഭിക്കുന്നത്. എയർഇന്ത്യ സർവീസ് നടത്തുന്ന 49-ൽ അധികം ആഭ്യന്തര ലക്ഷ്യസ്ഥാനങ്ങളിൽ കിഴിവുകൾ ലഭ്യമാകും.

Related Articles

Latest Articles