Monday, April 29, 2024
spot_img

വിമാനകമ്പനികൾ അന്താരാഷ്ട്ര വിമാനയാത്രക്കാരുടെ വിവരങ്ങൾ പങ്കുവെക്കണമെന്ന് കേന്ദ്രം; നിർദ്ദേശം നിയമലംഘകർ രാജ്യം വിടാതിരിക്കാൻ

വിമാനകമ്പനികൾ അന്താരാഷ്ട്ര വിമാനയാത്രക്കാരുടെ വിവരങ്ങൾ പങ്കുവെക്കണമെന്ന് കേന്ദ്രസർക്കാറിന്റെ ഉത്തരവ്. കോൺടാക്ട്, പേയ്മെന്റ് ഇൻഫർമേഷൻ എന്നിവയുൾപ്പടെയുള്ള വിവരങ്ങൾ നൽകണമെന്നാണ് ആവശ്യം. നിയമലംഘകർ രാജ്യം വിടാതിരിക്കാനാനുള്ള നീക്കമെന്നോണമാണ് കേന്ദ്ര സർക്കാരിന്റെ ഈ പുതിയ നീക്കം.

ഇതുസംബന്ധിച്ച നോട്ടിഫിക്കേഷൻ പുറത്തിറക്കിയത് കേന്ദ്ര പരോക്ഷനികുതി വകുപ്പാണ്. യാത്രക്ക് 24 മണിക്കൂർ മുമ്പാണ് ഇത്തരം വിവരങ്ങൾ കമ്പനികൾ നൽകേണ്ടത്. ഇന്ത്യയിൽ നിന്നും ഇന്ത്യയിലേക്കുമുള്ള വിമാനങ്ങളുടെ വിവരങ്ങളാണ് ഇത്തരത്തിൽ കൈമാറേണ്ടതെന്ന് കേന്ദ്രം വ്യക്തമാക്കി.

ഇതിൽ യാത്രക്കാരന്റെ പേര്, ടിക്കറ്റെടുത്ത ദിവസം, യാത്ര പദ്ധതി, ഇമെയിൽ ഐഡി, മൊബൈൽ നമ്പർ, ട്രാവൽ എജൻസി, ബാഗ്ഗേജ് ഇൻഫർമേഷൻ എന്നിവയെ സംബന്ധിക്കുന്ന വിവരങ്ങളെല്ലാം കമ്പനികൾ നൽകണം.

Related Articles

Latest Articles